വിശപ്പ് അടങ്ങുമ്പോള്‍ ദൈവത്തെ വിസ്മരിക്കുന്നത് അപക്വം: ഫ്രാന്‍സിസ് പാപ്പ

Spread the love

വത്തിക്കാന്‍ സിറ്റി: നമ്മുടെ സ്വന്തം ഉപയോഗത്തിനും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായി ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസമാണെന്നു ഫ്രാന്‍സിസ് പാപ്പ. നാം വിശപ്പടക്കാന്‍ ദൈവത്തെ തേടുകയാണെന്നും എന്നാല്‍ നാം തൃപ്തരാകുമ്പോള്‍ അവിടുത്തെ വിസ്മരിക്കുന്നുവെന്നും ഈ അപക്വമായ വിശ്വാസത്തിന്റെ കേന്ദ്രത്തില്‍ ദൈവമില്ലായെന്നും ഇന്നലെ മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
Picture
നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിന്‍റെ ഹൃദയത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് യുക്തമാണെങ്കിലും നമ്മുടെ പ്രതീക്ഷകള്‍ക്കതീതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്, സര്‍വ്വോപരി, നമ്മോടൊപ്പം സ്‌നേഹബന്ധത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.

നമുക്കെല്ലാവര്‍ക്കും നമ്മോടുതന്നെ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം ഇതാ: എന്തുകൊണ്ടാണ് നമ്മള്‍ കര്‍ത്താവിനെ അന്വേഷിക്കുന്നത്? ഞാന്‍ എന്തുകൊണ്ട് കര്‍ത്താവിനെ അന്വേഷിക്കുന്നു? എന്‍റെ വിശ്വാസത്തിന്‍റെ, നമ്മുടെ വിശ്വാസത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നിരവധി പ്രലോഭനങ്ങള്‍ക്കിടയില്‍, വിഗ്രഹാരാധന പ്രലോഭനം എന്ന് വിളിക്കാവുന്ന ഒരു പ്രലോഭനം ഉണ്ട്.

നമ്മുടെ സ്വന്തം ഉപയോഗത്തിനും ഉപഭോഗത്തിനും, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ദൈവത്തെ തേടാനും, നമ്മുടെ താല്പര്യങ്ങള്‍ക്കനുസാരം നമുക്കു തനിച്ചു നേടാന്‍ കഴിയാത്തവ തന്നതിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കാനും നാം പ്രേരിതരാകുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിശ്വാസം ഉപരിപ്ലവമാണ്.

നാം വിശപ്പടക്കാന്‍ ദൈവത്തെ തേടുന്നു, എന്നാല്‍ നാം തൃപ്തരാകുമ്പോള്‍ അവിടത്തെ വിസ്മരിക്കുന്നു. ഈ അപക്വമായ വിശ്വാസത്തിന്‍റെ കേന്ദ്രത്തില്‍ ദൈവമില്ല, നമ്മുടെ ആവശ്യങ്ങളാണുള്ളത്. ഞാന്‍ നമ്മുടെ താല്‍പ്പര്യങ്ങളെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയാണ്. നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിന്‍റെ ഹൃദയത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് യുക്തമാണ്,

എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ക്കതീതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്, സര്‍വ്വോപരി, നമ്മോടൊപ്പം സ്‌നേഹബന്ധത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥ സ്‌നേഹം നിസ്സ്വാര്‍ത്ഥമാണ്, അത് സൗജന്യമാണ്: പകരം ഒരു ആനുകൂല്യം ലഭിക്കാന്‍ അല്ല സ്‌നേഹിക്കുന്നത്! അങ്ങനെയുള്ളത് സ്വാര്‍ത്ഥ താല്‍പ്പര്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *