ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 327 കോടി അറ്റാദായം

Spread the love

indian overseas bank

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ അറ്റാദായം 2021-22 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍  മൂന്നിരട്ടി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേപാദത്തില്‍ 121 കോടി ആയിരുന്ന അറ്റാദായം ഇത്തവണ 327 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1094 കോടി രൂപയില്‍ നിന്ന് 1202 കോടി രൂപയായും വര്‍ധിച്ചു. നിഷ്‌ക്രിയ ആസ്തിയിലും വന്‍ കുറവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 5.10 ശതമാനമായിരുന്നു അറ്റ നിഷ്്ക്രിയ ആസ്തി. ഇത് 3.15 ശതമാനമാക്കി നില മെച്ചപ്പെടുത്തി. നീക്കിയിരുപ്പ് അനുപാതം 91.56 ശതമാനമാക്കി ഉയര്‍ത്തി.

റിപ്പോർട്ട്  :  Sneha Sudarsan (Senior Account Executive)

Leave a Reply

Your email address will not be published. Required fields are marked *