ദില്ലിയില്‍ ഒമ്പത് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ ദില്ലി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയെ നാട്ടുകാര്‍ തടഞ്ഞു. അതിശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങി പോകേണ്ടി വന്നു.
പെണ്‍കുട്ടിയിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സമരം നടത്തുന്ന പന്തലിലേയ്ക്കായിരുന്നു ബിജെപി നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ഇതിനിടെ പോലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി . ധൃതിവച്ച് ശരീരം ദഹിപ്പിക്കുന്നത് തടയാന്‍ പോലീസ് ഇടപെട്ടില്ലെന്നും വെള്ളം ഒഴിച്ച് ചിതകെടുത്താന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞെന്നും പോലീസിനോട് വെള്ളം ഒഴിക്കാന്‍ പറഞ്ഞിട്ട് പോലീസ് ചെയ്തില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.
എന്നാല്‍ പ്രതികളെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്‌തെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മരണകാരണം കണ്ടെത്താന്‍ ബാക്കിയായ ശരീരാവശിഷ്ടമായ കാല്‍പാദം ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് കൂട്ടി ചേര്‍ത്തു.
em