അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ല : കെ സുധാകരന്‍ എംപി

Spread the love

ഡിസിസി പ്രസിഡന്റുമാര്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍ മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ  അധ്യക്ഷതയില്‍ ഓണ്‍ലൈനായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി,

പി ടി തോമസ് എംഎല്‍എ, ടി സിദ്ദിഖ് എംഎല്‍എ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തിന് നേതൃത്വം നല്‍കി.
സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ഐക്യത്തോടെ മുന്നോട്ടു പോകാനും കെപിസിസി പ്രസിഡന്റ്  നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തരത്തിലുള്ള അച്ചടക്ക ലംഘനവും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടികള്‍ ബൂത്ത് തലത്തില്‍ വിപുലമായി നടത്താനും ആഗസ്റ്റ് 20ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം മണ്ഡലം തലത്തിലും നടത്തും. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *