ഇന്ത്യയെ മെഡലിലേയ്ക്ക് നയിച്ച ഗോൾകീപ്പർ പി ആർ ശ്രീജേഷ് ന് മന്ത്രി വി ശിവൻകുട്ടി അഭിനന്ദനമറിയിച്ചു

Spread the love
ഒളിമ്പിക്സ് ഹോക്കിയിൽ തകർപ്പൻ സേവുകളിലൂടെ ഇന്ത്യയെ മെഡലിലേയ്ക്ക് നയിച്ച ഗോൾകീപ്പർ പി ആർ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ;ശ്രീജേഷിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി*
Janmabhumi| 'ശ്രീജേഷ് രക്ഷിച്ചു; ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ വിജയം' ; അന്താരാഷ്ട ഹോക്കി ഫെഡറേഷന്റെ ട്വീറ്റ്
ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിനും മലയാളി ഗോൾ കീപ്പർ പത്മശ്രീ പി ആർ ശ്രീജേഷിനും പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദനങ്ങൾ നേർന്നു. ടോകിയോയിലുള്ള ശ്രീജേഷിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.ശ്രീജേഷ് മലയാളികൾക്ക് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിന്റെ മടങ്ങിവരവിന്റെ വിവരങ്ങളും മന്ത്രി തേടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ആണ് പി ആർ ശ്രീജേഷ്.
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയെ വിജയവഴിയിലേക്ക് നയിച്ചത് ഗോൾകീപ്പർ പത്മശ്രീ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ആയിരുന്നു. ജർമ്മനിക്കെതിരെയുള്ള മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേഷിക്കെ ഇന്ത്യ പെനാൽറ്റി കോർണർ വഴങ്ങിയിരുന്നു. എന്നാൽ പെനാൽറ്റി കോർണറിൽ നിന്നുള്ള ജർമൻ മുന്നേറ്റത്തിന് ശ്രീജേഷ് തടയിട്ടു.
ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. തന്റെ കളി മികവ് മത്സരങ്ങളിൽ ഉടനീളം പ്രദർശിപ്പിച്ച ശ്രീജേഷ് ഇന്ത്യൻ വിജയങ്ങൾക്ക് നിർണായക ഘടകമായി.

Author

Leave a Reply

Your email address will not be published. Required fields are marked *