ബൈജു രവീന്ദ്രനെതിരെ കേസ്

Spread the love
ഓണ്‍ലൈന്‍ ലേണിംഗ് ആപ്പായ ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ കേസ്. മുംബൈ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബൈജൂസ് ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
യുപിഎസ്സി പാഠ്യപദ്ധതിയുടെ ഭാഗമായി ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നാണ് കേസ്. ബഹുരാഷട്ര ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയാണ് സിബിഐ എന്ന പരമര്‍ശമാണ് കേസിനാസ്പദമായത്.
ക്രിമിനല്‍ ഗൂഢാലോചന 120 (ബി), ഐടി നിയമത്തിലെ 69(എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 30 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിയോഫോബിയ എന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
em

Leave a Reply

Your email address will not be published. Required fields are marked *