അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും നിരവധി അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ. വിക്രമന്‍ നായരുടെ വേര്‍പാട് വലിയ നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിസം കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയത് വിക്രമന്‍ നായര്‍ ആയിരുന്നു.
സര്‍വീസ്- പെന്‍ഷന്‍ സംഘടനകളുടെ കൂട്ടായ്മയായ സര്‍വീസ് ഓര്‍ഗനൈസേഷന്‍ സെല്‍ നടത്തിയ വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ പി. എസ്.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി.
കമ്മ്യുണിസ്റ്റ് നേതാക്കളുടെ ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച ഇടതു സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് അധ്യാപക നേതാവെന്ന നിലയില്‍ വിക്രമന്‍ നായര്‍ നല്‍കിയതെന്ന് സിദ്ദിഖ് പറഞ്ഞു.
SETO ചെയര്‍മാന്‍ ചവറ ജയകുമാര്‍, AIFTO നേതാവ് ഹരിഗോവിന്ദന്‍, അഡ്വ.കെ ആര്‍ കുറുപ്പ്, എം.സലാഹുദ്ദീന്‍, കെജെ കുരിയാക്കോസ്, കൊട്ടാതല മോഹനന്‍, എന്‍. ഗോപകുമാര്‍, ടി.എം.മോഹനചന്ദ്രന്‍, കെ. വിമലന്‍,അരുണ്‍കുമാര്‍, അബ്ദുല്‍ ഹാരിസ്, ബി.സി.ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.