കെ.എം.എം കോളേജില്‍ സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം

Spread the love

കൊച്ചി: മാനേജ്മെന്റ് കോളേജുകളില്‍ എം.ബി.എ. പ്രവേശനത്തിനുള്ള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്‍പത് (തിങ്കള്‍), പത്ത് (ചൊവ്വ) തീയതികളില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധരായവര്‍ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: http://kmmcollege.edu.in ഫോണ്‍: 9895545924, 9400390222.

             റിപ്പോർട്ട്  :  Arunkumar V.R (Communication Manager )

Author

Leave a Reply

Your email address will not be published. Required fields are marked *