നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും : മന്ത്രി പി. രാജീവ്

Spread the love

എറണാകുളം : നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഫാഷൻ ഡിസൈനർമാരുടെ സഹായം തേടുമെന്ന് വ്യവസായ – നിയമ – കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ കൈത്തറി ദിനം സംസ്ഥാന തല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈത്തറിയുടെ സവിശേഷത നിലനിർത്തി കൊണ്ട്  ആധുനികവത്ക്കരിക്കും. മൂല്യവർദ്ധനവും വൈവിധ്യവത്ക്കരണവും ഈ മേഖലക്ക് ആവശ്യമാണ്.  കൂടാതെ കൈത്തറി ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണനം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി ഉറപ്പ് വരുത്തി വിപണി ഉറപ്പാക്കുന്നതിനാണ് സർക്കാർ കൈത്തറി  സ്കൂൾ യൂണിഫോമുകൾ പ്രോത്സാഹിപ്പിച്ചത്. ദിവസം 500 ഷർട്ടുകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ഹാൻടെക്സ് ഉടൻ ആരംഭിക്കും. ഇത് കൈത്തറി മേഖലയിൽ മാറ്റം ഉണ്ടാക്കും. എല്ലാ കൈത്തറിയും കേരള എന്ന ബ്രാൻഡിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. നെയ്ത്തുകാരന് ഒരു ദിവസത്തെ വേതനം ഉറപ്പാക്കുന്നതിന് ഓണത്തിന് ഒരു കൈത്തറി വസ്ത്രമെങ്കിലും വാങ്ങി കൈത്തറി ചലഞ്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് ഹാൻടെക്സിൽ കൈത്തറി ഉൽപന്നങ്ങൾക്ക് 20 % ഗവ. റിബേറ്റും ഗാർമെന്റ്സ് തുണിത്തരങ്ങൾക്ക് 30 % ഡിസ്കൗണ്ടും കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയുള്ള വിൽപനയ്ക്ക് 10% അധിക ഡിസ്കൗണ്ടും ലഭിക്കും. ഓഗസ്റ്റ് 20 വരെയാണ് ഓഫർ ലഭിക്കുക. മധുരം മലയാളം തുണി മാസ്കുകളും  ലഭ്യമാണ്.

ടി.ജെ വിനോദ് എംഎൽഎ  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. ഹാന്റ്‌ലൂം ഡയറക്ടർ പ്രദീപ്കുമാർ കെ.എസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ ലതിക കെ. എൻ, ഹാൻടെക്സ് മാനേജിംഗ് ഡയറക്ടർ കെ എസ് അനിൽകുമാർ , ഹാൻടെക്സ് ഭരണസമിതി അംഗം ടി.എസ്. ബേബി തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *