ലാമ്പ് അന്താരാഷ്ട്ര ചെറുകഥാ മത്സരം: മൂല്യ നിര്‍ണ്ണയത്തിന് അര്‍ഹത നേടി ഇരുപത്തി രണ്ട് കഥകള്‍ – (പി.ഡി. ജോര്‍ജ് നടവയല്‍)

Spread the love

Picture

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയ) നടത്തിയ അന്താരാഷ്ട്ര ചെറുകഥാ മത്സരത്തില്‍ ഇരുപത്തി രണ്ട് കഥകള്‍ മൂല്യ നിര്‍ണ്ണയത്തിന് അര്‍ഹത നേടി. ആണ്ടവന്‍ സൊല്‍റേന്‍, അലമ്‌നൈ കൂത്ത്, അത്ഭുതബാലന്‍, ജെം, കമല, കടല്‍ നഗരം, കാത്തിരിപ്പിനൊടുവില്‍, കുപ്പച്ചീര, കുരിശിന്റെ വഴിയേ രണ്ടു പേര്‍, ലോക് ഡൗണ്‍ സുന്ദരി, ലൂക്കാച്ചന്‍, മഞ്ഞൊഴിയാത്ത വീട്, മിഴി, മുരുകന്‍, ഓര്‍മ്മച്ചെപ്പ്, ഊക്കനെന്ന ഭീകരന്‍, പീനല്‍ കോഡ്, രണ്ടാം ഇന്നിങ്‌സ്, സോഫി, സുനന്ദദീദി, വാനപ്രസ്ഥം, വേരുകള്‍ തേടി എന്നീ കഥകളാണ് അന്തിമ മൂല്യ നിര്‍ണ്ണയത്തിനര്‍ഹമായത്.

അഭിഷേക് എസ് എസ്, എസ് അനിലാല്‍, അനില്‍ നാരായണ, അനീഷ് ചാക്കോ, ആന്റണി കെ വി, ബാജി, ബിജോ ജോസ് ചെമ്മാന്ത്ര, ജൈസണ്‍ ജോസഫ്, ജയന്ത് കാമിച്ചേരില്‍, ജോമോന്‍ ജോസ്, ജോസഫ് എബ്രഹാം, ജ്യോതിലക്ഷ്മി നമ്പ്യാര്‍, നിഷാ എലിസബത്ത്, പി ടി പൗലോസ്, സോയാ നായര്‍, പ്രൊഫ.ശ്രീദേവീ കൃഷ്ണന്‍, ശ്രീലേഖാ എല്‍ കെ, ശ്രീജിത്ത് കോമത്ത്, ശ്രീപ്രസാദ് വടക്കേപ്പാട്ട്, സാം ജീവ്, കെ ജി വിനോജ്, വീണ എസ് ഉണ്ണി താഴൂട്ട് എന്നീ കഥാകൃത്തുക്കളാണ് ഈ സ്ഥാനം നേടിയ സാഹിത്യരചയിതാക്കള്‍. കേരളത്തില്‍ നിന്നാണ് കൂടുതല്‍ എഴുത്തുകാര്‍ പങ്കെടുത്തത്. അമേരിക്കയിലും കേരളത്തിലുമുള്ള സാഹിത്യ നിരൂപകരാണ് മൂല്യ നിര്‍ണ്ണയം നിര്‍വഹിക്കുന്നത്.

െ്രെടസ്‌റ്റേറ്റ് കേരളാഫോറം നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമായാണ് അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. അവാര്‍ഡിന് അര്‍ഹരായ കഥാകൃത്തുക്കളുടെ പേരുവിവരം ആഗസ്റ്റ് 15 ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 21 ന് ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷ വേദിയില്‍ (ഫിലഡല്‍ഫിയ) വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. ക്യാഷ് അവാര്‍ഡുകള്‍ മൂന്നു കഥകള്‍ക്കായി പങ്കു വയ്ക്കും. ഫിലഡല്‍ഫിയയില്‍ വന്നു സ്വീകരിക്കാന്‍ അസൗകര്യമുള്ളവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വെസ്‌റ്റേണ്‍ യൂണിയന്‍ മുഖേന അയച്ചു കൊടുക്കും. കഥാകൃത്തുക്കള്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ക്ക് ഓഗസ്റ്റ് 21 ന് അമേരിക്കന്‍ ദേശീയ ഓണാഘോഷത്തില്‍ ആദരം സ്വീകരിക്കുവാന്‍ വേദിയില്‍ അവസരമൊരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ 267 212 6487 (പ്രസിഡന്റ്), നീനാ പനയ്ക്കല്‍ 215 722 6741, അശോകന്‍ വേങ്ങശ്ശേരി (വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കര്‍ കടമ്പിന്‍തറ 516 205 21 46(ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ 215 605 7310 (ട്രഷറാര്‍). ലൈലാ അലക്‌സ്, നിമ്മിദാസ്, ഡോ. ആനി എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, രാജൂ പടയാറ്റി, ജോര്‍ജുകുട്ടി ലൂക്കോസ് എന്നിവരാണ് ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി പ്രവര്‍ത്തക അംഗങ്ങള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *