ഓണത്തിന് കയർമേഖലയിൽ 52.86 കോടി രൂപ സർക്കാർ ചെലവഴിക്കുന്നു

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഭൂവസ്ത്രങ്ങൾ വിൽക്കാൻ 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു
• കയർ തൊഴിലാളി ക്ഷേമനിധി ബോർഡുവഴി 2 മാസത്തെ ക്ഷേമപെൻഷൻ
ആലപ്പുഴ: കയർ മേഖലയിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണര്‍വാണ് ഉണ്ടാക്കിയതെന്നും ഈ സർക്കാരിൻറെ കാലത്ത് അത് Kerala Minister P Rajeev Hospitalised After Testing COVID-19 Positive | 🇮🇳 LatestLYപൂർത്തിയാക്കുമെന്നും വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കയര്‍ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയര്‍മെഷീനറി ഫാക്ടറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്ന തൊണ്ടിന്റെ ഉപയോഗം  18ശതമാനമായി ഉയര്‍ന്നു.   നമുക്കാവശ്യമുള്ള ചകിരിയുടെ 35% ഇപ്പോൾ ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നു. ഇത് 45% ആക്കി വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-16 ല്‍ 7000 ടൺ മാത്രമായിരുന്നു കയര്‍ ഉല്‍പ്പാദനം. ഇപ്പോൾ 25,000 ടണ്ണിലേക്ക് അത് വര്‍ധിച്ചു. ഇത് 30,000 ടണ്ണിലേക്ക് എത്തിക്കും. 2015-16 കാലത്ത് 11 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കയർമേഖലയിൽ 53.91 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകുന്നുണ്ട്. ഉൽപ്പാദന മേഖലയിൽ 83 ശതമാനത്തിന്റെ  വർധനവ് നേടാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭൂവസ്ത്ര വിൽപ്പനയുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു കഴിഞ്ഞു. തൊഴിലുറപ്പ് പ്രവർത്തനങ്ങളുമായി  ബന്ധിപ്പിച്ചാണ് ഇത് മുന്നോട്ടുപോകുക. കയർഫെഡ് സംഭരണത്തിന് കയറു വില മുഴുവൻ ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീർക്കാൻ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ അഞ്ചു കോടി രൂപ സർക്കാർ നൽകിയിരുന്നു. ഉൽപ്പന്ന സംഭരണത്തിന് കയർ കോർപ്പറേഷന് 15 കോടി രൂപയും നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയറുപിരി സംഘങ്ങൾക്ക് പ്രൊഡക്ഷൻ ഇൻ സെന്റീവ് ആയി നാലു കോടി രൂപ അനുവദിച്ചു. ഇൻകം സപ്പോർട്ട് സ്കീമില്‍ 25 കോടി രൂപ വകയിരുത്തി. അടിയന്തിരമായി 5 കോടി നല്‍കും. ഇത്തരത്തില്‍ ഓണ സന്ദർഭത്തിൽ മാത്രം കയർമേഖലയിൽ  52.86 കോടി രൂപ ചെലവഴിക്കുന്നതായി മന്ത്രി പറഞ്ഞു. കയർ ഗുണമേന്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.  ഇന്നവേഷൻ കൗൺസിലുമായി സഹകരിച്ച് കയർമേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ ആശയങ്ങൾ രൂപവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
​കൂടാതെ കയർ തൊഴിലാളി ക്ഷേമനിധി ബോർഡുവഴി സർക്കാർ നല്‍കുന്ന 2 മാസത്തെ ക്ഷേമപെൻഷൻ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇതിനായി 24.48 കോടി രൂപ  അനുവദിച്ചു. 2021 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെൻഷൻ തുകയായ 3200/- രൂപ പ്രകാരമാണ് ഇത്തരത്തിൽ നൽകുന്നത്. 76500 തൊഴിലാളികൾക്ക് പെൻഷൻ ലഭ്യമാകും രണ്ടാംഘട്ട കോവിഡ് ലോക്ഡൗണിനെ തുടർന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവർക്ക് 1000 രൂപ വീതമുള്ള ധനസഹായ വിതരണവും നടന്നുവരുകയാണെന്നും  40000 ത്തോളം തൊഴിലാളികൾക്ക് തുക ഇതിനകം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ പി.പി.എസ്.എസ് പദ്ധതിപ്രകാരം ഉല്‍പ്പന്ന സംഭരണം ആരംഭിക്കല്‍, കയര്‍ഫെഡ‍്  വഴിയുള്ള കയര്‍ വില സംഘങ്ങള്‍ക്ക് നല്‍കല്‍ എന്നിവയും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. കയര്‍ ഫെഡ് പ്രസിഡന്റ് അഡ്വ.എന്‍.സായികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി.ചിത്തരഞ്ജന്‍, മുന്‍ മന്ത്രി പി.തിലോത്തമന്‍, കയര്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍മാരായ ആര്‍.നാസര്‍, ടി.കെ.ദേവകുമാര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ഗണേശന്‍,കയര്‍ വികസന ഡയറക്ടര്‍ ആര്‍.വിനോദ്, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍, കയര്‍സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കയര്‍ ഫെഡിന്റെ ഓണം പ്രത്യേക വില്‍പ്പന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ഓഗസ്റ്റ് രണ്ടുമുതല്‍ സെപ്റ്റംബര്‍ 30 വരെ കയര്‍ഫെഡ് മെത്തകള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ ഡിസ് കൗണ്ടും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലിശ രഹീത തവണവ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും  സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *