ചന്ദ്രകയില്‍ വരിസംഖ്യ ആരോ മുക്കിയെന്ന് ജീവനക്കാരുടെ പരാതി – ജോബിന്‍സ്

Spread the love
ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. ചന്ദ്രിക ദിനപത്രത്തിന്റെ വാര്‍ഷിക വരിസഖ്യ പിരിച്ച ഇനത്തില്‍ കോടികള്‍ കാണാനില്ലെന്ന് ചന്ദ്രികയിലെ ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പുറത്തു വന്നു.
ചന്ദ്രികയുമായി ബന്ധപ്പെട്ട പണമിടപാടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ലീഗും കുഞ്ഞാലിക്കുട്ടിയും ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ രേഖ പുറത്തു വന്നിരിക്കുന്നത്. ചന്ദ്രിക പത്രം നിലച്ചുപോകാതിരിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാര്‍ പരാതി നല്‍കിയത്.
2016-17 ല്‍ പിരിച്ച 16.5 കോടിയും 2020 ല്‍ പിരിച്ച തുകയും കാണാനില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ചന്ദ്രികയുടെ പേരിലുണ്ടായിരുന്ന കണ്ണായ ഭൂമി ആരുമറിയാതെ ആരോ വിറ്റെന്നും പരാതിയില്‍ പറയുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്കും ലീഗ് നേതൃത്വം ഇനി മറുപടി പറയേണ്ടി വരും. കള്ളപ്പണക്കേസിന് പുറമേയായിരിക്കും ഈ തട്ടിപ്പുകേസ് വരിക എന്നതും പ്രധാനമാണ്.
em

Author

Leave a Reply

Your email address will not be published. Required fields are marked *