ജാക്സണ്‍വില്‍ (ഫ്ലോറിഡ) : ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ്വ്യാ പിക്കുന്നതിനിടയില്‍ ജാക്സണ്‍വില്ലയിലെ ഒരു പള്ളിയില്‍ ആരാധിച്ചിരുന്ന ആറു പേര് രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റര്‍.
ജാക്സണ്‍വില്ല ഇമ്പാക്ട് ചര്‍ച്ചിലെ പാസ്റ്റര്‍ ജോര്‍ജ് ഡേവിസാണ് ഈ വിവരം ആഗസ്ത് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് .
ഞായറാഴ്ച പള്ളി വാക്സിനേഷന് കേന്ദ്രമാക്കി മാറ്റി . മരിച്ച ആര് പേരും വാക്സിനേഷന് സ്വീകരിച്ചിരുന്നില്ലാ എന്നും ചര്‍ച്ചിനെ സംബന്ധിച്ച് ഈ ആഴ്ച അത്യധികം വേദനാജനകമായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ചര്‍ച്ച് സര്‍വീസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഗായകസംഘത്തിലെ ചെറുപ്പക്കാരിയായ ഒരു യുവതിയായിരുന്നുവെന്നും പാസ്റ്റര്‍ വെളിപ്പെടുത്തി നാല് പേര് 35 വയസ്സിന് താഴെയുള്ളവരും ആയിരുന്നു .
ചര്‍ച്ചിലെ പത്തിനും പതിനഞ്ചിനും ഇടയിലുള്ളവര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചും പത്തോളം പേര് വീട്ടിലും ചികിത്സയിലാണ്.
ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡാ ഹെല്‍ത്തുമായി സഹകരിച്ച് നടത്തിയ വാക്സിനേഷന് ക്യാമ്പ് ആവശ്യമുള്ളവര്‍ക്ക് വാക്സിനേഷന് നല്കി . എന്നാല്‍ ഞാന്‍ ആരെയും അതിന് നിര്‍ബന്ധിക്കുകയില്ലെന്നും പാസ്റ്റര്‍ പറഞ്ഞു .