ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (മാഗിന്റെ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരഞങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു,
ആഗസ്റ്റ് 14 ന് ശനിയാഴ്‌ച സ്റ്റാഫോഡിൽ വിശാലമായ സെന്റ് ജോസഫ് ഹാളിലാണ് ലാണ് (303 Present st Missouri city TX 77459) നം ആഘോഷങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10.30 യ്ക്ക് പരിപാടികൾ ആരംഭിക്കും.
ചെണ്ടമേളം, പുലികളി, തിരുവാതിര, വടം വലി, നൃത്ത സംഗീത പരിപാടികൾ, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ മാഘ ഓണത്തെ ശ്രദ്ധേയമാക്കും.താലപ്പൊലിയുടെ
ഈ വർഷത്തെ ഓണത്തിന് 1500 പേർക്കുള്ള ഓണ സദ്യയാണ് തയ്യാറാകുന്നത്. കേരള തനിമയാർന്ന 24 വിഭവങ്ങളടങ്ങിയ ഓണ സദ്യ തനതായ കേരളീയ രീതിയിൽ വിളമ്പും. അടപ്രഥമൻ, സേമിയ പായസം, പരിപ്പ് പ്രഥമൻ തുടങ്ങിയ 3 പായസങ്ങൾ ഓണ സദ്യക്ക് മികവും രുചിയും പകരും.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിയ്ക്കും.വ്യക്തിഗത കൂപ്പണ് 15 ഡോളറും ഫാമിലിയ്ക്ക് 50 ഡോളറും ആയിരിക്കും
തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു നൽകുന്ന ഒരു ഓനാഘോഷമായിരിക്കും ഈ വര്ഷത്തെ മാഗ് ഓണമെന്നു പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന പ്രോഗ്രാം കോർഡിനേറ്റർ റെനി കവലയിൽ പറഞ്ഞു.
ആഘോഷത്തോടൊപ്പം ഒരു സ്പെഷ്യൽ ‘സൂവനീറും’ പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരങ്ങളും നടന്നു വരുന്നു. സൂവനീര് പ്രകാശനവും ഒരു ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാഗ്. വലിയ ആവേശത്തോടെയുള്ള പ്രതികരണമാണ് സൂവനീറിന് മലയാളി സമൂഹത്തിൽ നിന്ന് ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
വിനോദ് വാസുദേവൻ ( പ്രസിഡണ്ട്) – 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) – 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) – 832 468 3322
റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) – 281 300 9777
റിപ്പോർട്ട് : ജീമോന്‍ റാന്നി. (Freelance Reporter )