പന്തളത്ത് നൂറു വര്‍ഷത്തെ പാരമ്പര്യവുമായി ഒരു ആധാരം എഴുത്ത് കുടുംബം – മൂന്നു തലമുറകള്‍

Spread the love
പന്തളം: ആധാരം എഴുത്തിന്റെ കുലപതികള്‍. പന്തളം കേന്ദ്രീകരിച്ച് മുന്നു തലമുറകളായി ആധാരം എഴുത്ത് എന്ന തൊഴില്‍ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചുകൊണ്ടുപോകുന്ന ഒരു കുടുംബമുണ്ട്. പന്തളം തെക്കേക്കര (തട്ടയില്‍) ഭഗവതിക്കുംപടിഞ്ഞാറ് നടുവത്ര കിഴക്കേതില്‍ പരേതനായ പദ്മനാഭപിള്ള 1918-ല്‍ ആധാരം എഴുത്ത് പ്രൊഫഷനായി തെരഞ്ഞെടുത്തു. 57 വര്‍ഷത്തോളം പന്തളം ആസ്ഥാനമാക്കി അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
Picture
പദ്മനാഭപിള്ളയുടെ സീമന്ത പുത്രന്‍ പരേതനായ എന്‍.പി ദാമോദരന്‍ പിള്ള (ഐക്കര പുത്തന്‍വീട്) 1940-ല്‍ അദ്ദേഹത്തിന്റെ പതിനാറാമത്തെ വയസ് മുതല്‍ ആധാരം എഴുത്ത് പ്രൊഫഷനായി സ്വീകരിച്ചു. 59 വര്‍ഷത്തോളം അദ്ദേഹവും ഈ തൊഴില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും തുടര്‍ന്നു.
ഇവരുടെ കാലഘട്ടത്തില്‍ ആധാരം എഴുത്തിനു പുറമെ ഇന്ന് വക്കീലന്മാര്‍ ചെയ്യുന്ന ജോലി, ബാങ്കുകാര്‍ ചെയ്യുന്ന ജോലി എന്നിവയും സത്യസന്ധമായി നാട്ടുകാര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. വായന അറിയാന്‍ പാടില്ലാത്ത പാവങ്ങളായ ആള്‍ക്കാരെ സംരക്ഷിക്കുകയും ഇവരുടെ കടമയായിരുന്നു.
ദാമോദരന്‍പിള്ളയുടെ ഇളയ മകന്‍ ഡി. ശ്രീകുമാര്‍ (ഐക്കര) ആധാരം എഴുത്ത് പ്രൊഫഷന്‍ 1992 മുതല്‍ തുടര്‍ന്നുവരുന്നു. കഴിഞ്ഞ 29 വര്‍ഷമായി പന്തളം കേന്ദ്രീകരിച്ച് ഇദ്ദേഹവും പ്രവര്‍ത്തിക്കുന്നു.
മേല്‍പ്പറഞ്ഞ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ സൗത്ത് കരോളിന മലയാളി അസോസിയേഷന്‍ (മാസ്ക് അപ്‌സ്റ്റേറ്റ്) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍  (നന്മ) പ്രസിഡന്റുമായ സേതുനായര്‍ ഐക്കരയുടെ സഹോദരനും, അച്ഛനും, അച്ഛന്റെ പിതാവുമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *