2020-21 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസലിംഗ് ആഗസ്റ്റ് 13 രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തും. എസ്.സി വിഭാഗത്തിൽ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ എസ്.റ്റി വിഭാഗത്തിലെ വിദ്യാർത്ഥികളെ പരിഗണിക്കും. എസ്.റ്റി വിഭാഗത്തിൽ വിദ്യാർത്ഥികൾ ഇല്ലാത്ത പക്ഷം സ്റ്റേറ്റ് മെറിറ്റിലെ വിദ്യാർത്ഥികളെ പരിഗണിക്കും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെയാണ് ഒഴിവിൽ പരിഗണിക്കുന്നത്.
മോപ്പ്-അപ്പ് കൗൺസലിംഗിലൂടെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്:www.dme.kerala.gov.in.