നിയമസഭാ സബ്മിഷന്‍ : റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍

Spread the love

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന്‍കുടിശ്ശിക ഉടനടി അനുവദിക്കുന്നതിന്  അടിയന്തരനടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Free ration supplies to be available in Kerala from April 1 | Kerala News | Manorama English
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണ്.  സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കിയ വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് 10 മാസമായി കമ്മീഷന്‍ ലഭിക്കുന്നില്ല.  ഏതാണ്ട് 14,300 ഓളം റേഷന്‍ വ്യാപാരികള്‍ക്ക് 45 കോടി രൂപയിലധികമാണ് ലഭിക്കേണ്ടത്. ഇതുമൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസവുമാണ്  റേഷന്‍ വ്യാപാരികള്‍ നേരിടുന്നത്.

ഇതിന്റെ പേരില്‍ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന പ്രസിഡന്റ്  ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഗവണ്‍മെന്റിനെ അറിയിച്ചിട്ടുളളതാണ്.

കിറ്റ് വിതരണത്തിന്റെ ആദ്യമാസങ്ങളില്‍ കിറ്റ് ഒന്നിന് 7 രൂപയും, പിന്നീടുളള മാസങ്ങളില്‍ 5 രൂപയും വീതമാണ് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കികൊണ്ടിരുന്നത്.  കഴിഞ്ഞ 10 മാസമായി ഇത് നല്‍കുന്നില്ല.  പ്രതിമാസം 85 ലക്ഷത്തിലധികം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യാതൊരു പരാതിക്കും ഇടവരാതെ റേഷന്‍ വ്യാപാരികള്‍ കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.  പലസ്ഥലത്തും റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതുകൊണ്ട് വാടകയ്‌ക്കെടുത്ത് കിറ്റുകള്‍ 84.48 ലക്ഷം കിറ്റ് വിതരണം ചെയ്തു; കിറ്റൊന്നിന് സര്‍ക്കാരിന് 974 രൂപ ചെലവെന്ന് മുഖ്യമന്ത്രി | ration kit-coronavirus-pinarayi vijayan

സൂക്ഷിക്കേണ്ടിവരുന്നതും ഇവര്‍ക്ക് അധികസാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്.    ഇപോസ്സ് മെഷീന്റെ സെര്‍വര്‍ തകരാറു നിമിത്തവും വലിയ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്.  പലപ്പോഴും റേഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.ഇതിന്റെ പേരില്‍  നാട്ടുകാരും റേഷന്‍ വ്യാപാരികളും തമ്മില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നു.
എല്ലാ മാസങ്ങളിലും ചുരുങ്ങിയത് 6, 7 ദിവസമെങ്കിലും ഈ തകരാര്‍ ഉണ്ടാകുമെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.   ഈ പ്രതിസന്ധി പരിഹരിച്ച് സുഗമമായ റേഷന്‍ വിതരണം സാധ്യമാക്കാനുളള നടപടികള്‍കൂടി സ്വീകരിക്കേണ്ടതായിട്ടുണ്ട്.

ആഗസ്റ്റ് മാസം 18-ാം തീയതിക്കുളളില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.  20 ശതമാനം കിറ്റുകള്‍പോലും റേഷന്‍ കടകളില്‍ എത്തിയിട്ടില്ല.  ആളുകള്‍ റേഷന്‍ കടയില്‍ വരുമ്പോള്‍ കിറ്റ് ഇല്ലാത്തതുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുവെന്നുളള പരാതികളും ഉയര്‍ന്നുവരുന്നുണ്ട്.

55 റേഷന്‍ കടക്കാരാണ് കോവിഡുമൂലം മരിച്ചത്.  അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നുളള പരാതിയും നിലനില്‍ക്കുകയാണ്.  ഭക്ഷ്യ വകുപ്പുമന്ത്രി മാത്രം വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാക്കാന്‍ കഴിയില്ല.  ധനകാര്യ വകുപ്പുമന്ത്രികൂടി ഇക്കാര്യത്തിലിടപ്പെട്ട് അടിയന്തരമായി ഇവര്‍ക്ക് നല്‍കാനുളള പണം നല്‍കണം, ഇവരെ സമരത്തിലേയ്ക്ക് തളളിവിടരുത്.

ഏതാണ് 14300 ഓളം വരുന്ന ചെറുകിട റേഷന്‍ കടക്കാരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നമ്മുടെ സംസ്ഥാനത്തെ പൊതുവിതരണമേഖലയെ ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് അടിയന്തരമായി ഭക്ഷ്യ വകുപ്പുമന്ത്രിയും, ധനകാര്യ വകുപ്പുമന്ത്രിയും ഈ കാര്യത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

കിറ്റ് വിതരണത്തിന് പ്രത്യേക കമ്മീഷന്‍ വേണമെന്ന റേഷന്‍ വ്യാപാരികളുടെ ആവശ്യം ഉടന്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കിലും   അത് പരിഗണിക്കാന്‍ കഴിയുമോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ മറുപടി നല്‍കി.

ഇപോസ് മെഷീന്‍ മുഖേനയുളള റേഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന തടസ്സം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *