നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കാവ്യ മാധവന്‍ കൂറ് മാറി : ജോബിന്‍സ്

Spread the love
കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചതും സിനിമാതാരം ദിലീപ് പ്രതിയായിട്ടുള്ളതുമായ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ കൂറ് മാറി. കാവ്യമാധവന്‍ കൂറ് മാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ 34-ാം സാക്ഷിയാണ് കാവ്യ. ഇന്നലെ വിസ്താരത്തിനിടയാണ് കൂറ് മാറിയത്.
കൂറ് മാറ്റം പ്രഖ്യാപിച്ച് പ്രോസിക്യൂഷന്‍ കാവ്യയെ കോടതിയുടെ അനുമതിയോടെ ഒന്നരമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തിരുന്നു. അതിക്രമം നേരിട്ട നടിയോട് കേസിലെ മുഖ്യപ്രതികളില്‍ ഒരാളും കാവ്യയുടെ ഭര്‍ത്താവുമായ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍വാദം ന്യായീകരിക്കാനായിരുന്നു കാവ്യയെ കേസില്‍ സാക്ഷിയാക്കിയത്.
ഇരയായ നടിയും ദിലീപും തമ്മില്‍ സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഈ സമയം കാവ്യമാധവനും അവിടെയുണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിരുന്നു ഇതേ തുടര്‍ന്നായിരുന്നു കാവ്യയെ സാക്ഷിയാക്കിയത്.
em

Leave a Reply

Your email address will not be published. Required fields are marked *