ഹൂസ്റ്റൺ: മനുഷ്യനും ദൈവവുമായുള്ള നേരിട്ടുള്ള സംഭാഷണമാണ് പ്രാർത്ഥന. അത് ദൈവ ഹിതപ്രകാരമായിരിക്കണം. നമ്മുടെ പാറയായ, ബലമായ യേശുക്രിസ്തുവിൽ നാം ശരണപ്പെടണം. പ്രാത്ഥനയുടെ അവസാനം നാം ഉപയോഗിക്കുന്ന ‘ആമേൻ’ എന്ന വാക്കിനെ പറ്റി വേദപുസ്തകാടിസ്‌ഥാനത്തിൽ ആഴമേറിയ ചിന്തകൾ പങ്കുവെച്ചു കൊണ്ട് ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ (ഐപിഎൽ) ആഗസ്റ് 10 നു ചൊവ്വാഴ്ച സംഘടിപ്പിച്ച 378 – മത് ടെലി കോണ്‍ഫ്രന്‍സില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.സഫീർ ഫിലിപ്പ് അത്യാൽ. പരിശുദ്ധാത്മാവിൽ പിതാവിനോട് പുത്രനിൽ കൂടി അപേഷിക്കുന്നതായിരിക്കണം നമ്മുടെ പ്രാർത്ഥനയെന്നും ഡോ.അത്യാൽ.ചൂണ്ടിക്കാട്ടി. .
കോർഡിനേറ്റർ സി.വി. ശാമുവേൽ വന്നു ചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് ബിഷപ്പ് ഡോ . സി.വി.മാത്യു പ്രാരംഭ പ്രാർത്ഥന നടത്തി. കെ.ഇ.മാത്യു (ഫിലാഡൽഫിയ) വേദഭാഗം വായിച്ചു.
തുടർന്ന് ബിഷപ്പ് ഡോ. സി.വി.മാത്യു തന്റെ ഗുരുനാഥൻ കൂടിയായ മുഖ്യ പ്രഭാഷകൻ ഡോ സഫിർ ഫിലിപ്പ് അത്യാലിനെ പരിചയപ്പെടുത്തി.
ഡോ.അത്യാൽ കാലിഫോർണിയിൽ നിന്ന് തിരുവചന ശുശ്രൂഷ നടത്തി.
ഡോ അത്യാൽ കേരളത്തിൽ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു സെറാമ്പൂർ യൂണിവേഴ്സിറ്റി,അസ്ബറി തെയോളോജിക്കൽ സെമിനാരി എന്നിവയില് നിന്നും വൈദീക പഠനവും,പ്രിസ്റ്റൺ തെയോളോജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്ററും കരസ്ഥമാക്കി. പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പൽ ,ഏഷ്യ തെയോളോജിക്കൽ ഫൗണ്ടേഷൻ സ്ഥാപകൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വവും വഹിച്ചിട്ടുണ്ട് . പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ ഡോ അത്യാൽ നിരവധി ബൈബിൽ ഗ്രൻഥങ്ങളുടെ രചിയിതാവും കൂടിയാണ്.
ടി.എ.മാത്യു (ഹൂസ്റ്റൺ) മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. പി.ചാക്കോ (ഡിട്രോയിറ്റ്) പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.
വിവിധ സഭ മേലദ്ധ്യക്ഷൻന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശങ്ങൾ ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.എല്ലാ ചൊവ്വാഴ്ചയും നടത്തപെടുന്ന ഇന്റർനാഷനൽ പ്രയര്‍ ലൈന്‍ മീറ്റിംഗിൽ പങ്കെടുത്തു പ്രഭാഷണങ്ങൾ കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി