സംസ്ഥാനത്ത് കിലയെ നിർമാണച്ചുമതല ഏല്പിച്ച 446 സ്കൂളുകളിലെ പുതിയ കെട്ടിട നിർമാണം ത്വരിതഗതിയിൽ ആക്കാൻ തീരുമാനം

Spread the love
സംസ്ഥാനത്ത് കിലയെ നിർമാണച്ചുമതല ഏല്പിച്ച 446 സ്കൂളുകളിലെ പുതിയ കെട്ടിട നിർമാണം ത്വരിതഗതിയിൽ ആക്കാൻ തീരുമാനം ; 3 കോടി ധനസഹായമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം നിലവിലെ എസ്പിവി-കൾ വഴി ത്വരിതപ്പെടുത്താനും തീരുമാനം.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെ നടത്തുന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ തീരുമാനം. തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിവരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കിഫ്‌ബിയുടെ 3 കോടി ധനസഹായമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഇപ്പോൾ സർക്കാർ തീരുമാനിച്ചിട്ടുള്ള എസ്പിവി-കൾ വഴി ത്വരിതഗതിയിലാക്കാനും തീരുമാനമുണ്ട്.
കിലയെ നിർമ്മാണച്ചുമതല ഏൽപ്പിച്ചിട്ടുള്ള
ഒരുകോടി ധനസഹായത്തോടെ കെട്ടിടം നിർമ്മിക്കുന്ന 446 സ്കൂളുകളുണ്ട് . പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു മാറ്റുന്നതിന് അനുമതി നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ട നിർദേശം നൽകും. അതുപോലെ കിലയെ ചുമതലപ്പെടുത്തിയ മൂന്നുകോടി രൂപ കിഫ്‌ബി സഹായത്തോടെയുള്ള കെട്ടിടങ്ങളുടെ നിർമാണം വേഗത്തിലാക്കാനും അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കും.
കില ഡയറക്ടർ ജോയ് ഇളമൺ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ്, കിഫ്‌ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയർമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
                                     റിപ്പോർട്ട്  :   M Rajeev

Author

Leave a Reply

Your email address will not be published. Required fields are marked *