ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ്, 138 പേര്‍ക്ക് രോഗമുക്തി

Spread the love

post

കാസര്‍കോട് : ജില്ലയില്‍ 562 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6845 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27642 പേര്‍

വീടുകളില്‍ 26530 പേരും സ്ഥാപനങ്ങളില്‍ 1112 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27642 പേരാണ്. പുതിയതായി 529 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4990 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2243, ആന്റിജന്‍ 2732, ട്രൂനാറ്റ് 15). 2220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2283 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 529 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 139 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

114700 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 106938 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *