ഫ്ളാറ്റ്ബുഷ് (ബ്രുക്ക്ലിന്‍) : പത്തൊന്‍പത് മാസമുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിന് പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം . മുപ്പത് വയസ്സുള്ള പിതാവ് ജോലിക്ക് പോയത് 11 ഉം, 9 ഉം, 1 1/2 യും വയസ്സുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു .
പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു . നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി , സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിച്ചു . പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി, ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു .
വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നു എന്ന പോലീസ് പറഞ്ഞു . കുട്ടിക്ക് നായയെ ഭയമായിരുന്നുവെന്നും പറയുന്നു .
സംഭവം നടക്കുമ്പോള്‍ പിതാവിന്റെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല , അവരായിരുന്നു കുട്ടികളെ നോക്കിയിരുന്നത് . കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നതിനാല്‍ പിതാവിനായിരുന്നു കുട്ടികളുടെ കസ്റ്റഡി .
എമര്‍ജന്‍സി സര്‍വീസ് യൂണിറ്റ് നായയെ കസ്റ്റഡിയില്‍ എടുത്തു . പിതാവിനെതിരെ കേസ്സെടുത്തുവെങ്കിലും ഏതെല്ലാം വകുപ്പുകളാണ് ഉള്പ്പെടുത്തിയിരിക്കുന്നതെന്