വീഡിയോ കോളിലായിരുന്ന മാതാവ് കുട്ടിയുടെ വെടിയേറ്റ് മരിച്ചു

ആള്‍ട്ടമോങ്ങ്‌സ് (ഫ്‌ളോറിഡ): ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും കൊച്ചു മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു.

ബുധനാഴ്ച വൈകീട്ട് ആള്‍ട്ട്‌മോങ്ങില്‍ ഉണ്ടായ ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 21കാരിയായ ഷമയലിന്‍ എന്ന യുവ മാതാവിനാണ്.
വീഡിയോ കോളിലായിരുന്ന ഇവരുടെ പുറകില്‍ കുട്ടി തോക്കുമായി നില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ വീഡിയോയില്‍ കണ്ടിരുന്നു. പിന്നീട് വെടിപൊട്ടുന്ന ശബ്ദവും ഷമയ പുറകോട്ട് വീഴുകയുമായിരുന്നു.
സംഭവ സ്ഥലത്ത് ഉടനെ പോലീസ് എത്തിയെങ്കിലും ഷമയായുടെ ജീന്‍ രക്ഷിക്കാനായില്ല.
ഇവര്‍ക്ക് രണ്ട് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നതെന്നും, വെടിവെക്കുവാന്‍ ഉപയോഗിച്ച തോക്ക് കുട്ടികളുടെ പിതാവിന്റേതായിരുന്നുവെന്നും പോലീസ് പറഞ്ഞു. തോക്ക് പിന്നീട് പോലീസ് പിടിച്ചെടുത്തു. സംഭവസമയം പിതാവ് സ്ഥലത്തില്ലായിരുന്നു.

ലോഡഡ് ഗണ്‍ കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിധം അലക്ഷ്യമായി ഇട്ടതാണ് തോക്ക് ലഭിക്കുന്നതിന് ഇടയാക്കുന്നതും ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അലക്ഷ്യമായി നിറ തോക്ക് ലോക്ക് ചെയ്യാതെ വെച്ച പിതാവിനെതിരെ കേസ്സെടുക്കണമോ എന്ന് തീരുമാനിച്ചില്ലെന്നും വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല. കുട്ടികള്‍ ഇപ്പോള്‍ മറ്റു കുടുംബാംഗങ്ങളുടെ സംരക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *