ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂള്‍ ഡിസ്്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്‌ക ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂള്‍ സൂപ്രണ്ട് ഡീന്‍ മക്ക് ദാനിയേല്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറന്നുവെങ്കിലും അതിനുശേഷം കോവിഡ് വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കേണ്ടി വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
സ്‌ക്കൂള്‍ തുറന്ന ദിവസം നാല് വിദ്യാര്‍ത്ഥികളഇല്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ച അത് 119 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക് നിര്‍ബന്ധമാക്കിയത് സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും, കുട്ടികളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യാപകര്‍ക്കു രണ്ടു വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ 1000 ഡോളര്‍ സ്റ്റയ്പന്റ് നല്‍കുമെന്നും സൂപ്രണ്ട് പറഞ്ഞു.
മതപരവും, മെഡിക്കല്‍ സംബന്ധിച്ചും മാസ്‌ക് ധരിക്കുവാന്‍ തടസ്സമുള്ളവരെ ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഒക്കലഹോമ സിറ്റിയുടെ മാസ്‌ക് മാന്‍ഡേറ്റിനെ ചോദ്യം ചെയ്തു വ്യാഴാഴ്ച കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൊ സ്യൂട്ടിനെ എതിര്‍ക്കുന്നതില്‍ തുളസാ സ്‌ക്കൂള്‍ ബോര്‍ഡ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു