ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍

Spread the love

കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ പുതുതായി അംഗത്വമെടുക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് അവസരം. അംഗത്വത്തിന്റെ അഭാവത്തില്‍ അര്‍ഹരായ നിരവധി ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ സമ്പൂര്‍ണ്ണ അംഗത്വ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍.

കേരളത്തിലെ ഏതെങ്കിലും ഒരു പ്രാഥമിക ക്ഷീരസഹകരണസംഘത്തില്‍ ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ അളന്നിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ച് ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാം. ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് വിവിധ പെന്‍ഷനുകള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും.

ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 26 ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും. തുടര്‍ന്ന് ജില്ലാതലത്തില്‍ ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *