സോളാര്‍ കേസുമായി ബന്ധപ്പെട്ട് സ്ത്രീപീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടി കെ.സി. വേണുഗോപാലും അടക്കം ആറുപേര്‍ക്കെതിരെ സിബിഐയുടെ എഫ്‌ഐആര്‍. സിബിഐ തിരുവനന്തപുരം യൂണീറ്റാണ് പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി . അനില്‍കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് , ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ എപി അബ്ദുള്ളക്കുട്ട്ി ബിജെപി നേതാവാണ് മറ്റെല്ലാവരും കോണ്‍ഗ്രസ് നേതാക്കളും.
പരാതിക്കാരിയുടെ ആവശ്യപ്രകാരമായിരുന്നു കേസ് സിബിഐയ്ക്ക് കൈമാറിയത്. സ്ത്രീപീഡനം, സാമ്പത്തീക തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രാഥമീക പരിശോധനയ്ക്ക് ശേഷമാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തോളം ഈ കേസ് കേരളാ പോലീസ് അന്വേഷിച്ചിരുന്നു എന്നാല്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. പരാതിക്കാരി ആരോപിച്ച സ്ത്രീപീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് ഇതിനിടയില്‍ കേസ് അന്വേഷിച്ച പ്രത്യേകസംഘം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജോബിന്‍സ്
em