നളിനി ജോസഫ് സലിസ്ബറി സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു

Spread the love

സലിസ്ബറി (മാസ്സച്യുസെറ്റ്‌സ്) : സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ സലിസ്ബറി സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ നളിനി ജോസഫ് മത്സരിക്കുന്നു
Picture
നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നളിനി ജയിക്കുകയാണെങ്കില്‍ സലിസ്ബറി സിറ്റിയുടെ ചരിത്രത്തില്‍ കൗണ്‍സില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കും ഇവര്‍ .

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന നളിനി ജോസഫ് പിതാവിനോടൊപ്പമാണ് മിനിസ്ട്രിയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയത് . ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം അമേരിക്കയിലെത്തിയ ഇവര്‍ ജോര്‍ജിയ വെസ്ലിയന്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി , 2011 ല്‍ നളിനി സലിസ്ബറിയിലേക്ക് താമസം മാറ്റി .

പീഡിപ്പിക്കപ്പെടുന്ന, തിരസ്കരിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്‌റ്റേറ്റ് ഡിസ്ട്രിക്ട് കോടതികളില്‍ വാദിക്കുന്ന ഗാര്‍ഡിയന്‍ ആഡ് ലിറ്റം പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്ററായി സലിസ്ബറി സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ഇവര്‍ പ്രവര്‍ത്തിച്ച് വരികയാണ് .

കുട്ടികള്‍ക്ക് വേണ്ടിയുള്ള നോണ്‍ പ്രോഫിറ്റ് എഡ്യൂക്കേഷന്‍ ഓര്‍ഗനൈസേഷനായ വില്യം ജോണ്‍സ് സ്‌കോളേഴ്‌സ് സ്ഥാപക കൂടിയാണ് നളിനി ജോസഫ് .

സിറ്റിയുടെ സര്‍വോന്മുഖ പുരോഗതിക്ക് വേണ്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നളിനി .

53 വയസ്സുള്ള നളിനിയുടെ സേവനങ്ങളെ സിറ്റിയിലെ ജനങ്ങള്‍ നന്ദിയോടെയാണ് സ്മരിക്കുന്നത് . ഭര്‍ത്താവ് ജൂഡ് , ഒരു മകനും ഉള്‍പ്പെടുന്നതാണ് നളിനിയുടെ കുടുംബം . സലിസ്‌ബെറി വി.എ മെഡിക്കല്‍ സെന്ററിലെ വോളണ്ടിയര്‍ കൂടിയാണ് ഇവര്‍ .

Author

Leave a Reply

Your email address will not be published. Required fields are marked *