കൊച്ചി: മലയാളികളുടെ ഇഷ്ടചാനൽ സീ കേരളത്തിൽ പൊന്നോണകാഴ്ചകൾക്ക് തുടക്കമായി. വൈവിധ്യമാർന്ന നിറക്കൂട്ടുകളാണ് ഈ ദൃശ്യവിരുന്നിൽ ചാനൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഈ ആഘോഷദിനങ്ങൾക്ക് മോടി കൂട്ടാൻ ജനപ്രിയ താരം പദ്‌മശ്രീ ജയറാമും എത്തുന്നു. കളി തമാശകൾ നിറഞ്ഞ ലെറ്റ്സ് റോക്ക് ആൻഡ് റോളിന്റെ ചിരി വേദിയിലേക്കാണ് താരം എത്തുന്നത്. ടീസർ വിഡിയോയിൽ കാണുന്നത്പോലെ പുലിക്കളിയുടെ അകമ്പടിയോടെ രാജകീയ എൻട്രി നടത്തിയ പ്രേക്ഷകരുടെ പ്രിയ നടൻ വരും ദിവസങ്ങളിലെ സീ കേരളം ചാനലിലെ പൊന്നോണക്കാഴ്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത വേദി സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഓണം സ്പെഷ്യൽ എപ്പിസോഡുകളും, ജനപ്രിയ താരങ്ങളായ ബിജു സോപാനം, നിഷ സാരംഗ് , ജൂഹി റുസ്തഗി,റിഷി എന്നിവർ അവതരിപ്പിക്കുന്ന ഓണം സ്പെഷ്യൽ ഹാസ്യ പരമ്പര , ‘എരിവും പുളിയും’ ഉൾപ്പെടെ വിഭവസമൃദ്ധമായ ദൃശ്യവിരുന്നു തന്നെയാണ് സീ കേരളം ചാനൽ ഈ ഓണത്തിന് മാവേലിമന്നനും ഒപ്പം പ്രിയ പ്രേക്ഷകർക്കുമായി ഒരുക്കിയിരിക്കുന്നത്.
ഓണം സ്പെഷ്യൽ ലെറ്റ്സ് റോക്ക് ആൻഡ് റോൾ എപ്പിസോഡ് ഇന്ന് രാത്രി 9:30 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും.