“സ്നേഹസ്പർശം” ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

Picture

ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  ബഹുമാനാർത്ഥം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോൾ ബിൽഡിംഗിൽ  ഉയർത്തിയ അമേരിക്കൻ പതാക ഹോണറബിൾ കോൺഗ്രസ്സ്മാൻ  മിസ്റ്റർ. അൽ ഗ്രീനിൽ  നിന്ന് സൗത്ത് വെസ്റ്റ് Picture2

അമേരിക്കൻ ഭദ്രാസന സെക്രട്ടറിക്ക് ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം ഏറ്റുവാങ്ങി. ആഗസ്റ് 21 ശനിയാഴ്ച ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീൻഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാല്പതാം അടിയന്തിരത്തോടനുബന്ധിച്ച്‌ നടന്ന അനുശോചന സമ്മേളനത്തിൽ കോൺഗ്രസ്സ്മാൻ  മിസ്റ്റർ. അൽ ഗ്രീൻ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ശ്രീ.കെപി.ജോർജ്ജ്, സ്റ്റാഫോർഡ്‌  സിറ്റി മേയർ മിസ്റ്റർ. സിസിൽ വിൽസ്, മിസ്സോറി സിറ്റി മേയർ ശ്രീ.റോബിൻ ഏലക്കാട്ട്,  സ്റ്റാഫോർഡ്‌  സിറ്റി ഡപ്യൂട്ടി മേയർ ശ്രീ കെൻ മാത്യു എന്നിവർ മുഖ്യ അതിഥികളായിരുന്നു. Picture3

കാതോലിക്കാ ബാവായുടെ സ്മരണ നിലനിർത്തുവാൻ വേണ്ടി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ  ആഭിമുഖ്യത്തിൽ “സ്നേഹസ്പർശം” ഭവനദാന
പദ്ധതിയിലൂടെ നിർമ്മിച്ച് നൽകുവാനാഗ്രഹിക്കുന്ന പത്ത് ഭവനങ്ങളുടെ പ്രാരംഭപ്രവർത്തനങ്ങൾ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. വെരി.റെവ.ജോർജ്ജ് പൗലോസ് കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, ശ്രീ.റോയ് തോമസ്, ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

Fr.Johnson Pappachan

Author

Leave a Reply

Your email address will not be published. Required fields are marked *