പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് സഹായം ഒരുക്കി ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം 24 ന് ആരംഭിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുന്ന വിധത്തിലാണ് ഈ വര്‍ഷവും അപേക്ഷ നല്‍കേണ്ടത്.
പത്തനംതിട്ട ജില്ലയിലെ പത്താം ക്ലാസ് പാസായ എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎച്ച്ആര്‍ഡി, ടെക്നിക്കല്‍, മറ്റ് സംസ്ഥാനങ്ങളിലെ വിവിധ ബോര്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളെ കൊണ്ടും സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കരിയര്‍ ഗൈഡന്‍സ് സെല്‍ ഇന്നു(24) തുടക്കം കുറിക്കും. അതിന്റെ ഭാഗമായി ഓഗസ്റ്റ് 24ന് രാത്രി 7.30ന് സൂം പ്ലാറ്റ്ഫോമില്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രക്ഷാകര്‍ത്താക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും.
കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ട വിധം, അപേക്ഷ സമര്‍പ്പിക്കേണ്ട രീതി, ഓപ്ഷന്‍ നല്‍കേണ്ട ക്രമം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ഏകജാലക പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും, വിദ്യാര്‍ഥികളുടേയും മുഴുവന്‍ സംശയങ്ങള്‍ക്കും വേണ്ട നിര്‍ദേശം നല്‍കുന്ന രീതിയിലാണ് ഓണ്‍ലൈനിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുനില്‍ അങ്ങാടിക്കല്‍ അറിയിച്ചു. ജില്ലയില്‍ പരിശീലനം ലഭിച്ച 70 കരിയര്‍ ഗൈഡുമാരുടെ സേവനവും കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 7560933187, 8113842343 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ലിങ്ക് മീറ്റിംഗ് ഐഡി – 86706654961. പാസ് കോഡ്- 064258.