കേന്ദ്ര സർക്കാരിന്റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നത് : മന്ത്രി വി ശിവൻകുട്ടി

Spread the love
കേന്ദ്ര സർക്കാരിന്റെ കാർഷിക നയം കാർഷിക മേഖലയെ തകർക്കുന്നതെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാനപരമായി കർഷകരുടേയും തൊഴിലാളികളുടേയും അവകാശങ്ങൾ കവർന്നെടുത്ത് അവരെ പ്രാരാബ്ദങ്ങളിലേയ്ക്ക് തള്ളി വിടുന്നതാണ് കേന്ദ്ര സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.കാട്ടാക്കടയിൽ കേരള എൻ ജി ഒ യൂണിയന്റെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Congress demands Kerala education minister's resignation | Deccan Herald
കാർഷിക സംസ്കൃതിയെ വീണ്ടെടുക്കാൻ ആണ് കേരളത്തിന്റെ ശ്രമം. കർഷകരേയും തൊഴിലാളികളേയും സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാർ നയം.ഒരു നാടിന്റെ സംസ്കാരം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളിലൊന്നാണ് കൃഷി. കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകേണ്ട കാലം ആണ് കടന്നു പോകുന്നത്. ജലസ്രോതസ്സുകളുടെ സംരക്ഷണം,നെൽകൃഷിയുടെ വ്യാപനം, പഴം-പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ തുടങ്ങിയ ലക്ഷ്യം മുൻനിർത്തി ‘ഹരിത കേരളം’, ‘സുഭിക്ഷ കേരളം’ തുടങ്ങിയ പദ്ധതികൾ നടന്നു വരുന്നു.
കൃത്യനിർവഹണത്തിനിടയിലെ ഒഴിവുവേളകൾ ഉപയോഗപ്പെടുത്തി സർക്കാർ ആഫീസ് അങ്കണങ്ങളിൽ ‘ഹരിത ഗാഥ’ എന്ന പേരിൽ പച്ചക്കറികൃഷി കഴിഞ്ഞ നാല് വർഷമായി ഫലപ്രദമായി നടത്തിവരുന്ന എൻ ജി ഒ യൂണിയനെ മന്ത്രി അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് നെൽകൃഷി കൂടി ആരംഭിക്കുന്നു എന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാട്ടാക്കടയിൽ നടന്ന നടീൽ ഉത്സവത്തിൽ ഐ ബി സതീഷ് എംഎൽഎ, കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *