ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഗ്രോട്ടോ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ തോക്കു ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു കവര്‍ച്ചക്കാരില്‍ ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 13 വര്‍ഷമായി ഡിറ്റക്റ്റീവായി പ്രവര്‍ത്തിച്ചുവന്നിരുന്ന എവറട്ട് ബ്രിസ്‌ക്കൊ കൊല്ലപ്പെടുകയും, കൂടെയുണ്ടായിരുന്ന ഡയ്റ്റിന്‍ റിക്കുല്‍ഫൈ(43) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 40,000 ഡോളര്‍ ഒരു ലക്ഷം(100,000) ഡോളറായി ഉയര്‍ത്തി.
ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ചൊവ്വാഴ്ചയാണ് പ്രതിഫലം ഉയര്‍ത്തിയ വിവരം അറിയിച്ചത്. ഇതിനകം തന്നെ ധാരാളം സൂചനകള്‍ ലഭിച്ചു കഴിഞ്ഞതായും മേയര്‍ പറഞ്ഞു.
ശനിയാഴ്ചയായിരുന്നു സംഭവം റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ടുപേര്‍ തോക്കുമായി അവിടെയെത്തി. കൈവശം ഉണ്ടായിരുന്നതെല്ലാം തരണമെന്ന്, എല്ലാവരേയും കൈ ഉയര്‍ത്തി പിടിക്കുന്നതിനും ഇവര്‍ ആവശ്യപ്പെട്ടു.
അവിടെ ഉണ്ടായിരുന്നവരെല്ലാം ഇവരുടെ വാക്ക് അനുസരിച്ചു കൈ ഉയര്‍ത്തിയിരിക്കുമ്പോഴാണ് ഇതിലൊരാള്‍ വെടിയുതിര്‍ത്തത്. ഓഫ് ഡ്യൂട്ടിലിയിലായിരുന്ന ഡിറ്റക്ക്റ്ററ്റീവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ കൂട്ടുക്കാരനെ ഹൂസ്റ്റണ്‍ സെല്‍റ്റസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം പ്രതികള്‍ അവിടെ നിന്നും ഒരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.