സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജരായി വിവേക് നായര്‍ ചുമതലയേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാക്ക് ജനറല്‍ മാനേജറായി വിവേക് നായര്‍ ബുധനാഴ്ച ചുമതലേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികള്‍ വഹിച്ച വിവേക് നായര്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം യുഎഇയിലായിരുന്നു. ആംവെ, എവിസ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിലും വിവിധ മാനേജ്‌മെന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയാണ്. ഐടി വളര്‍ച്ചയ്ക്ക് മികച്ച അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോഴിക്കോട്ടേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുകയും ഐടി വ്യവസായ രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് വിവേക് നായര്‍ പറഞ്ഞു.

 

                        റിപ്പോർട്ട്  : ASHA MAHADEVAN (Account Executive)

Leave a Reply

Your email address will not be published. Required fields are marked *