മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ പ്രതിക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ

Spread the love

Picture

മിഷിഗണ്‍ : മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയായ 25 വയസ്സുകാരന്‍ ടൈ ഗാര്‍ബിനെ 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി റോബര്‍ട്ട്  ജോണ്‍കര്‍ ഉത്തരവിട്ടു . ആഗസ്‌ററ് 25 ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത് .

ഒരു ഡസനിലധികം പേര്‍ പ്രതികളായുള്ള ഈ ഗൂഡാലോചനയില്‍ അഞ്ചു പേര്‍ കുറ്റം നിഷേധിച്ചിരുന്നു . അവരുടെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും .
Picture2
ടൈ ഗാര്‍ബിന് 75 മാസത്തെ തടവും തുടര്‍ന്ന് 3 വര്‍ഷത്തേക്ക് നല്ല നടപ്പും 2500 ഡോളര്‍ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത് . എയര്‍പ്ലെയ്ന്‍ മെക്കാനിക്കാണ് ടൈ ഗാര്‍ബിന്‍ . വിധി പ്രസ്താവിച്ച ഉടനെ ഗവര്‍ണറോടും കുടുംബാംഗങ്ങളോടും ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു
ഞാന്‍ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതി പറഞ്ഞു .
സംസ്ഥാന ഗവണ്മെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഡാലോചനയില്‍ 2020 ഒക്ടോബര്‍ എട്ടിന് ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലാണ് പതിമൂന്നുപേരെ അറസ്റ്റ് ചെയ്തത് ഇതില്‍ പകുതി പേര്‍  പാരാമിലിട്ടറി മിലിട്ടിയ ഗ്രൂപ്പിലെ അംഗങ്ങളാണ് .

കോവിഡ് 19 ആരംഭത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച അടിയന്തിര നടപടികളെ തുടര്‍ന്ന് അവര്‍ക്ക് ലഭിച്ച അംഗീകാരവും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സായുധരായ പ്രതിഷേധക്കാര്‍ ഏപ്രില്‍ 30 ന് മിഷിഗണ്‍ സംസ്ഥാന തലസ്ഥാനത്തേക്ക് ഇരച്ചു കയറുകയും ചെയ്തിരുന്നു . ഇവരുടെ ഉയര്‍ച്ചയില്‍ വിളറിപിടിച്ച ചിലരാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് .

Author

Leave a Reply

Your email address will not be published. Required fields are marked *