ഇന്ത്യയിലെ ആദ്യത്തെ സിൻക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാൽ ഹോസ്പിറ്റലിൽ ആരംഭിച്ചു

Spread the love

കൊച്ചി 26 ഓഗസ്റ്റ് 2021: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹോസ്പിറ്റൽ റാഡിസാക്റ്റ് സംവിധാനം ആരംഭിച്ചു. സിൻക്രണി ഓട്ടോമാറ്റിക്, റിയൽ ടൈം മോഷൻ സിൻക്രണൈസേഷൻ ടെക്നോളജിയോടു കൂടിയ ഈ നൂതനസംവിധാനം ക്യാൻസർ രോഗികളുടെ കൃത്യമായ ചികിത്സക്കു സഹായകമാകുന്നു. സിൻക്രണി ട്യൂമർ ട്രാക്കിംഗ് സാങ്കേതികവിദ്യയോടു കൂടിയ റാഡിക്‌സാക്ട് എക്സ് 9 എഇആർബിയിൽ നിന്ന് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ഈ സവിശേഷതയുള്ള ആദ്യത്തെ യന്ത്രമാണ്. യുഎസ്, യുകെ, ജപ്പാൻ, ഹോങ്കോംഗ് എന്നിവയ്ക്ക് ശേഷം പുതിയ റാഡിക്സാക്റ്റ് സിസ്റ്റം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ വികസ്വര രാഷ്ട്രമാണ് ഇന്ത്യ.

തല, കഴുത്ത്, സ്തനം , ഗ്യാസ്ട്രിക് , പ്രോസ്റ്റേറ്റ് അർബുദങ്ങളിൽ റാഡിക്സാക്റ്റ് സിസ്റ്റം 85% കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇമേജ്-ഗൈഡഡ് ഇന്റൻസിറ്റി-മോഡുലേറ്റഡ് റേഡിയേഷൻ തെറാപ്പി (IG-IMRT) മുതൽ സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷൻ തെറാപ്പി (SBRT) വരെയുള്ള വിവിധ രീതികൾ ഉപയോഗിച്ച് മിക്ക മുഴകൾക്കും, ശ്വസനത്തിലൂടെ ചലിക്കുന്നവയ്ക്ക് പോലും, കൃത്യതയുള്ള വികിരണം എത്തിക്കാൻ ഈ സംയോജിത സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നു.

റാഡിക്സാക്റ്റ് സിൻക്രണി പ്രധാനമായും മൾട്ടി സെൻട്രിക് ബ്രെയിൻ ട്യൂമർ, മൾട്ടിപ്പിൾ മെറ്റാസ്റ്റെയ്സുകൾ, ലിവർ മെറ്റാസ്റ്റാസിസ്, ശ്വാസകോശ മെറ്റാസ്റ്റാസിസ്, സ്റ്റീരിയോടാക്റ്റിക് തെറാപ്പി എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.

“മണിപ്പാൽ ഹോസ്പിറ്റൽസ് എല്ലായ്‌പ്പോഴും ലഭ്യമായ ഏറ്റവും മികച്ച ചികിത്സയും പരിചരണവും രോഗികൾക്ക് നൽകുന്നതിൽ ഊന്നൽ നൽകുന്നു. കാൻസർ രോഗികൾ അനുഭവിക്കുന്ന അസ്വസ്ഥതകൾ കുറച്ഛ് കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ സിൻക്രൊണി സാങ്കേതികവിദ്യക്കാകുമെന്നതു പ്രതീക്ഷിക്കുന്നത് . റേഡിയാക്‌സറ്റ് സിസ്റ്റത്തിന്റെ സിൻക്രണി റേഡിയേഷൻ തെറാപ്പി ആവശ്യമുള്ള കാൻസർ രോഗികൾക്ക് ഫലപ്രദമായും കാര്യക്ഷമമായും ചികിത്സാസൗകര്യം ഒരുക്കും” , മണിപ്പാൽ ഹോസ്പിറ്റൽസിലെ റേഡിയോ തെറാപ്പി മേധാവിയും കൺസൾട്ടന്റുമായ ഡോ. വാധിരാജ ബി എം പറഞ്ഞു.

മണിപ്പാൽ ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജി ടീം ഇന്ത്യയിൽ ആദ്യമായി സിൻക്രണി മോഷൻ ട്രാക്കിംഗും കറക്ഷൻ ടെക്നോളജിയുമുള്ള അക്യുറേയുടെ റാഡിക്സാക്റ്റ് സിസ്റ്റം ഉപയോഗിച്ച് ചികിൽസിച്ചു. ശ്വാസകോശ ട്യൂമർ ഉള്ള 51 വയസ്സുള്ള സ്ത്രീയാണ് രോഗി. റാഡിക്സാക്റ്റ് 9 സിസ്റ്റത്തിലെ സിൻക്രൊണി സാങ്കേതികവിദ്യയ്ക്ക് ശ്വാസകോശത്തിലെ ട്യൂമർ തത്സമയം ട്രാക്കുചെയ്യാൻ കഴിയും, ഇത് രോഗിയുടെ സ്വാഭാവിക ശ്വസനത്തിലൂടെ നീങ്ങുകയും ചലിക്കുന്ന ട്യൂമർ ലക്ഷ്യമിട്ട് റേഡിയേഷൻ ബീം കൃത്യമായി ക്രമീകരിക്കുകയും ചെയ്യുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

                    റിപ്പോർട്ട്  : Sneha Sudarsan (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *