കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ അക്രമണം 13 യു എസ് സൈനികറുൾപ്പെടെ 73പേർ കൊല്ലപ്പെട്ടു.

Spread the love
Picture
കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ  കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു ചാവേർ സ്ഫോടനത്തിൽ 13  അമേരിക്കൻ സൈനികറുൾപ്പെടെ 73 പേരോളം കൊല്ലപ്പെട്ടതായി  ഇന്ന് ഉച്ചക്ക്‌ കാബൂലിന്റെ ചുമതലയുള്ള  യു എസ് കമാൻഡർ  കെന്നത് മ്കനിസ്  നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.സൈന്യത്തിലെ ഇരുപതോളം പേർക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.150ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട് നിരവധി  താലിബാന്‍ പ്രവര്‍ത്തകര്‍ക്കും  പരിക്കേറ്റു.  കാബൂൾ  വിമാനത്താവളത്തിൽ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനത്തിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോൺ ഹോട്ടലിന് സമീപവും ചാവേർ ആക്രമണമുണ്ടായി.
Picture2
 വിമാനത്താവളത്തില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികൾ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ്  ചാവേർ ഇടക്ക് കയറി പൊട്ടിത്തെറിച്ചത്.അമേരിക്കയും ബ്രിട്ടനും ഇത് സംബന്ധിച്ച മുന്നറിയിപ്പും നൽകിയിരുന്നു.

ആക്രമണത്തെ താലിബാനും അപലപിച്ചു. ഇത്  ‘ഭീകര പ്രവർത്തനം’ എന്നാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞത് . ‘ഭീകരർക്ക്  താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അനുവദിക്കില്ല’– അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *