മൈസൂരില്‍ നടന്നത് കൂട്ടബലാത്സംഘത്തിന് പുറമേ വീഡിയോ ചിത്രീകരണവും

മൈസൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മണിക്കൂറുകളോളം യുവതിയെ പീഡിപ്പിച്ച ആറംഗ സംഘം പീഡന ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ചെന്നും ഇതുപയോഗിച്ച് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പണമാവശ്യപ്പെട്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മൂന്നു ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണി മുഴക്കിയെന്നാണ് വിവരം. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.

എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍പാലസ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന സംഘം സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

അവശനിലയില്‍ കണ്ടെത്തിയ ഇവരെ പ്രദേശവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജോബിന്‍സ്

em

Leave a Reply

Your email address will not be published. Required fields are marked *