ക്ലാസ് റൂമിലെ 50% വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചത് വാക്‌സിനേറ്റ് ചെയ്യാത്ത അദ്ധ്യാപകയില്‍ നിന്നെന്ന് സി.ഡി.സി

Spread the love

Picture

മെറിന്‍കൗണ്ടി (കാലിഫോര്‍ണിയ): വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അദ്ധ്യാപികയില്‍ നിന്നും ക്ലാസ് റൂമിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ക്ലാസ്സിലെ 8 വിദ്യാര്‍ത്ഥികള്‍ക്കും എട്ടു മാതാപിതാക്കള്‍ക്കും കോവിഡ് പോസിറ്റിവ് ആയതായി ആഗസ്റ്റ് 27 വെള്ളിയാഴ്ച പുറത്തുവിട്ട സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു .

രണ്ടു ദിവസത്തോളം കോവിഡ് രോഗിയായ അദ്ധ്യാപിക പൂര്‍ണ്ണമായും മുഖം മറക്കാതെയും പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ മാസ്ക് മാറ്റിയതുമാണ് മറ്റു കുട്ടികള്‍ക്ക് രോഗം വരാന്‍ കാരണമെന്ന് സി.ഡി.സി ഡയറക്ടര്‍ റോഷ്‌ല വലന്‍സ്കി വൈറ്റ് ഹൌസ് കോവിഡ്19 ബ്രീഫിംഗിനിടയില്‍ വെളിപ്പെടുത്തി .
Picture2
എലിമെന്ററി സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ വാക്‌സിനേറ്റ് ചെയ്യേണ്ടതും ഫേസ് മാസ്ക് ധരിക്കേണ്ടതും അനിവാര്യമാണ് . പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇത് വരെ നല്‍കി തുടങ്ങാത്തതാണ് ഇതിന് കാരണമെന്ന് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി .

ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . അദ്ധ്യാപികയുടെ ക്ലാസ്സില്‍ ആകെ 24 കുട്ടികളാണുണ്ടായിരുന്നത് , പന്ത്രണ്ട് കുട്ടികള്‍ക്ക് (50 ശതമാനം) കോവിഡ് ബാധിച്ചത് വളരെ ഗുരുതരമായ വിഷയമാണെന്നും ഡയറക്ടര്‍ പറഞ്ഞു . ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും വാക്‌സിനേറ്റ് ചെയ്യണമെന്നും ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *