ഐടി പാര്‍ക്കുകളുടെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ നീക്കവുമായി ഐടി വകുപ്പ്

Spread the love

തിരുവനന്തപുരം: മികച്ച വളര്‍ച്ചയുള്ള കേരളത്തിലെ ഐടി വ്യവസായ മേഖലയുടെ വികസനം ത്വരിതപ്പെടുത്താനും ഭാവി സാധ്യതകള്‍ വിലയിരുത്തി സൗകര്യങ്ങളൊരുക്കാനും ഐടി വകുപ്പ് ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും ഐടി വകുപ്പും തമ്മിലുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്താനാണു തീരുമാനമെന്ന് ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിന് ബിശ്വനാഥ് സിന്‍ഹ അധ്യക്ഷത വഹിച്ചു. കേരള ഐടി പാര്‍ക്സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ഐടി വകുപ്പിലേയും ടെക്നോപാര്‍ക്കിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നിക്ഷേപകരെ ആകര്‍ഷിക്കുന്ന വലിയ വികസന പദ്ധതികളാണ് ടെക്നോപാര്‍ക്കിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലുമായി നടന്നുവരുന്നത്. വന്‍കിട ആഗോള കമ്പനികള്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങളെല്ലാം പരിഗണിച്ചുള്ള വികസന പദ്ധതികളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുവരുന്നത്. ഇത് ത്വരിതപ്പെടുത്തുന്നതിന് ഐടി പാര്‍ക്കുകള്‍ക്ക് എല്ലാ പിന്തുണയും ഐടി വകുപ്പ് നല്‍കുന്നുണ്ട്. ഐടി പാര്‍ക്കുകളുമായുള്ള ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തി വികസനം പുര്‍ത്തിയാക്കുകയാണ് ലക്ഷ്യം.’ ബിശ്വനാഥ് സിന്‍ഹ പറഞ്ഞു.

 

റിപ്പോർട്ട്   :  ASHA MAHADEVAN (Account Executive )

Author

Leave a Reply

Your email address will not be published. Required fields are marked *