വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണാഘോഷം ഗാർലാൻഡ് മേയർ സ്‌കോട്ട് ലെമേ ഇന്ന് ഉദ്‌ഘാടനം ചെയ്യും

Spread the love

ഗോബൽ പ്രിസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു, സന്ദീപ് ശ്രീവാസ്‌തവ, കേരളാ അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റ് ചെറിയാൻ ചൂരനാട്, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ഡാളസ് പ്രൊവിൻസ് വൈസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, റീജിയൻ ട്രഷറർ സെസിൽ ചെറിയാൻ, നോർത്ത് ടെക്സസ് പ്രസിഡന്റ് സുകു വര്ഗീസ്, പത്ര പ്രവർത്തകൻ പി. പി. ചെറിയാൻ, മുതലായ നേതാക്കൾ പെങ്കെടുക്കും, ഓണത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ചെണ്ടമേളവും ലളിതമായ കലാപരിപാടികളും,ഇരുപത്തെട്ടിലധികം കറികൾ ചേർത്ത ഓണ സദ്യയും ഉണ്ടാകുമെന്നു പ്രസിഡന്റ് വര്ഗീസ് വര്ഗീസും ജനറൽ സെക്രട്ടറി ജോർജ് വര്ഗീസും പറഞ്ഞു. ചാർലി വരണത്, ഷാജി തോമസ്, ജെയ്സി ആൻഡ് ജാൻസി എന്നിവർ അവതരിക്കുന്ന ഗാനങ്ങളും നൃത്തങ്ങളൂം ആസ്വാദ്യരമായിരിക്കും.

പ്രസിഡന്റ് വര്ഗീസ് കെ വര്ഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യ അതിഥി മേയർ സ്‌കോട്ട് ലെമേ പരിപാടികൾ നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്യും. ഗ്ലോബൽ പ്രിസിഡന്റ് ഗോപാല പിള്ള ഓണ സന്ദേശം നൽകും. ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു വേൾഡ് മലയാളി കൗൺസിലിന്റെ വളർച്ചയെ പറ്റിയും ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും പ്രസംഗിക്കും. കോവിഡ് 19 സി. ഡി. സി. ഗൈഡ് ലൈൻസ് പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ.

റിപ്പോർട്ട്   :  സ്വന്തം ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *