വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ച് എഡ്ജ് വാഴ്‌സിറ്റിയും ജെ.സി.ഇ.ടിയും

 

പാലക്കാട്: തൊഴില്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ  ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും ബംഗലരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ എഡ്ജ് വാഴ്‌സിറ്റി ലേണിങ് സിസ്റ്റംസും ഇതാദ്യമായി കൈകോര്‍ക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോട് കൂടി എഡ്ജ് വാഴ്‌സിറ്റിയുടെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓയില്‍ ആന്റ് ഗ്യാസ് പൈപ്പിങ് എഞ്ചിനിയറിംങ്, എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് എഞ്ചിനിയറിംങ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, ഡാറ്റ സയന്‍സ് അനലിറ്റിക്‌സ് ആന്റ് സൈബര്‍ സെക്യൂരിറ്റി എന്നിവ ജെ.സി.ഇ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷണീയമായ ഇളവുകളോടെ പഠിക്കാന്‍ അവസരമൊരുങ്ങും.

മികച്ച കരിയര്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിധികളില്ലാത്ത അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുവാനും പരിമിതമായ പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായി അവരില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക എന്നതുമാണ് എഡ്ജ് വാഴ്‌സിറ്റിയുടെ ഉദ്യേശലക്ഷ്യമെന്ന് എഡ്ജ് വാഴ്‌സിറ്റിയുടെ സി.ഇ.ഒ ശേഖരമേനോന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി ജെ.സി.ടി.യുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും  നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്ന അറിവും  തൊഴില്‍ മേഖലയ്ക്ക് അവശ്യമായ നൈപുണ്യവുമായുള്ള അന്തരം കുറയ്ക്കുക എന്നതിലാണ് എഡ്ജ് വാഴ്‌സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമര്‍ത്ഥരായ ബിരുദധാരികളെ  സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, മറിച്ച് മത്സരസ്വഭാവമുള്ള പുതിയ സമൂഹത്തില്‍ ഭാവി സുരക്ഷിതമാക്കാന്‍ കഴിവുള്ള തൊഴില്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളാണ് ജെ.സി.ഇ.ടിയുടെ പ്രത്യേകതയെന്നും പുതിയ കാലത്തിന്റെ വ്യവസായ മേഖലയ്ക്ക് അവശ്യമായ രീതിയിലുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ എഡ്ജ് വാഴ്‌സിറ്റിയുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ജെ.സി.ഇ.ടി പ്രിന്‍സിപ്പാള്‍ ഡോ.എന്‍ ഗുണശേഖരന്‍ അഭിപ്രായപ്പെട്ടു.

തൊഴില്‍ നൈപുണ്യത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയിലെ എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും  പ്രത്യേക പരിശീലനം നല്‍കുന്ന ജര്‍മ്മന്‍ സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ്  സെല്ലെ, യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി അംഗീകൃത എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് പരിശീലന സ്ഥാപനം എറ്റിസിസി എന്നിവയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ എഡ്ജ് വാഴ്‌സിറ്റി മുന്‍പ് ഒപ്പുവെച്ചിട്ടുണ്ട്. ഇത് എഡ്ജ് വാഴ്‌സിറ്റിയുടെ തൊഴില്‍ നൈപുണ്യാധിഷ്ഠിത കോഴ്‌സുകളിലെ സര്‍ട്ടിഫിക്കേഷനില്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവസരമൊരുക്കുകയും ചെയ്യും.

                   
എഡ്ജ് വാഴ്‌സിറ്റിയെക്കുറിച്ച്

സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയും വ്യവസായ മേഖയിലെ തൊഴില്‍ നൈപുണ്യത്തിന്റെ അനിവാര്യതകളും തമ്മിലുള്ള അന്തരം കുറച്ച് പുതിയ തലമുറയെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് എഡ്ജ് വാഴ്‌സിറ്റി. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ നൈപുണ്യത്തിന്റെ അഭാവം മൂലം പുതിയ തലമുറ തൊഴില്‍ രഹിതരോ, സ്വന്തം വിദ്യാഭ്യാസ യോഗ്യതയ്ക്ക് യോജിക്കാത്ത തൊഴില്‍ ചെയ്യേണ്ടി വരുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് എഡ്ജ് വാഴ്‌സിറ്റിയുടെ പ്രധാന ഉദ്യേശ ലക്ഷ്യങ്ങളില്‍ ഒന്ന്.
കൂടുതല്‍ വിവരങ്ങള്‍ക്കായി എഡ്ജ് വാഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://edgevarsity.com/

ജെ.സി.ഇ. ടിയെക്കുറിച്ച്

നെഹ്‌റു ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ഉന്നത നിലവാരമുള്ള എഞ്ചിനിയറിംങ് വിദ്യാഭ്യാസ സ്ഥാപനമാണ് ജവഹര്‍ലാല്‍ കോളേജ് ഓഫ് എഞ്ചിനിയറിംങ് ആന്റ് ടെക്‌നോളജി (ജെ.സി.ഇ.ടി). എയറോനോട്ടിക്‌സ്, എഞ്ചിനിയറിങ്ങ്, സയന്‍സ്, ഇക്കണോമിക്‌സ്, മാനേജ്മെന്റ്, ആര്‍ട്ട്‌സ്, മെഡിസിന്‍, ഫിലോസഫി, ലോ, ലിട്ടറേച്ചര്‍, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ വിവിധ മേഖലകളിലായി ഇരുപതിലധികം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നെഹ്‌റു ഗ്രൂപ്പിന് കീഴിലുണ്ട്. സമര്‍ത്ഥരായ എഞ്ചിനീയര്‍മാരെയും വ്യവസായികളെയും രാഷ്ട്രത്തിന് സംഭാവന ചെയ്ത് മികവിന്റെ കേന്ദ്രമായി വളരുക എന്നതാണ് ജെ.സി.ഇ.ടിയുടെ പ്രഥമ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.jawaharlalcolleges.com

Leave a Reply

Your email address will not be published. Required fields are marked *