മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല : മന്ത്രി വി ശിവൻകുട്ടി

Spread the love
കൊടിക്കുന്നിൽ സുരേഷ് ഫ്യൂഡൽ മനസ്സുള്ള മാടമ്പി ;മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല : മന്ത്രി വി ശിവൻകുട്ടി
Congress demands Kerala education minister's resignation | Deccan Herald
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കോൺഗ്രസ്‌ എം പി കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഫ്യൂഡൽ മനസ്സുള്ള മാടമ്പിയാണ് കൊടിക്കുന്നിൽ സുരേഷ് എന്ന് ശിവൻകുട്ടി പറഞ്ഞു. പരാമർശം വിവാദമായിട്ടും അതിൽ ഉറച്ചു നിൽക്കുന്നു എന്ന നിലപാടിൽ ആണ് കൊടിക്കുന്നിൽ സുരേഷ് എന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം കോൺഗ്രസ്‌ നേതാക്കൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കോൺഗ്രസിന്റെ സാംസ്കാരിക പാപ്പരത്തം ആണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
തികച്ചും സ്ത്രീവിരുദ്ധമാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന. സ്ത്രീകൾക്ക് സ്വാതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ആധുനിക യുഗത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലുള്ളവർക്ക് ആരാണ് പറഞ്ഞു മനസിലാക്കി കൊടുക്കുക . സ്വന്തം ജീവിതത്തിലും വീട്ടിലും കൊടിക്കുന്നിൽ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *