വർഗീയതയോട് സന്ധി ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ : മന്ത്രി വി ശിവൻകുട്ടി

Spread the love

വർഗീയതയോട് സന്ധി ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടാണ് കോൺഗ്രസ്‌ നേതാക്കൾക്ക് ബിജെപിയിലേക്ക് യാതൊരു മടിയും കൂടാതെ ചേക്കേറാൻ കഴിയുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ്‌ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസുകാർ കൊലപ്പെടുത്തിയ
ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും രക്തസാക്ഷിത്വദിനത്തിൽ വെഞ്ഞാറമൂട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചരിത്രം പോലും തിരുത്തിയെഴുതുന്ന ബിജെപിയ്ക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് മഹാത്മാ ഗാന്ധിയെ പുറത്താക്കുന്ന കാലം വിദൂരമല്ല.

ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ ഇല്ലാതാക്കിയത് തിരുവോണത്തലേന്ന് ആയിരുന്നു.
ആട്ടിൻതോലിട്ട ചെന്നായകൾ ആണ് തങ്ങളെന്ന്‌ കോൺഗ്രസുകാർ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എംഎല്‍എയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എംഎല്‍എ ഡി കെ മുരളി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം,പ്രസിഡന്‍റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, കേന്ദ്ര കമ്മിറ്റി അംഗം വികെ സനോജ്, ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *