സംഘപരിവാര്‍ ശക്തികള്‍ ചരിത്രത്തെ വക്രീകരിക്കുകയാണെന്ന് തമ്പാനൂര്‍ രവി. നെയ്യാറ്റിന്‍കര വെടിവെയ്പ്പിന്റെ 83-ാം് വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുത്തവരാണ് സംഘപരിവാറുകാര്‍. ധീരോജ്ജ്വല സ്വതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു സംഭാവനയുമില്ലാത്ത ബിജെപി ഇപ്പോള്‍ സ്വാതന്ത്ര്യ സമരപോരാളികളെയും അവരുടെ ജീവത്യാഗത്തെയും തമസ്കരിക്കുകയാണ്. സ്കൂള്‍ പാഠ്യപദ്ധതിയില്‍പ്പോലും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഗാന്ധിജിയെയും നെഹ്രുവിനേയും ഒഴിവാക്കി ചരിത്രത്തെ കാവിവത്കരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ വിപ്ലവത്തില്‍ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അതിന്റെ ഭാഗമാണ്.ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തില്‍ നെയ്യാറ്റിന്‍കര വെടിവെയ്പ്പുമായി സംഭവങ്ങള്‍ക്ക് വളരെ പ്രധാന്യമുണ്ട്. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഏടാണ് നെയ്യാറ്റിന്‍കര വെടിവെയ്പ്പ്.സാമ്രാജ്യത്വ ശക്തികളുടെ കിരാതവാഴ്ചക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിന്റെ സ്മരണകള്‍ അവേശകരമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.നിയുക്ത ഡിസിസി പ്രസിഡന്റ് പാലോട് രവി , സോളമന് അലക്സ് , ആര്. സെല്‍വരാജ്, എസ്.കെ. അശോക് കുമാര്‍ , ആയിര സുരേന്ദ്രന് , ജോസ് ഫ്രാങ്ക്ലിന്, ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന് ,എം.ആര്. സൈമണ്‍,മാരായമുട്ടം സുരേഷ്, കക്കാട് രാമചന്ദ്രന് നായര്‍ , വിനോദ് സെന്‍ , ആര്. അജയകുമാര്‍ , മണ്ഡലം പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.