താലിബാന്‍ പഴയ താലിബാന്‍ തന്നെയാണെന്നും അഫ്ഗാനില്‍ ഇനി എന്തു സംഭവിക്കുമെന്നത് പ്രവചിക്കാവുന്നതിന് അപ്പുറമാണെന്നും ഇന്ത്യയിലെത്തിയ അഫ്ഗാന്‍ എംപി അനാര്‍ക്കലി കൗര്‍. അഫ്ഗാന് ഇപ്പോളും ലോകത്തെ എല്ലാ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും 22 തീവ്രവാദ ഗ്രൂപ്പുകളെങ്കിലും അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനാര്‍ക്കലി കൗര്‍ പറഞ്ഞു.
രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ അഫ്ഗാനില്‍ നിന്നും ഇവിടെ എത്തിച്ചതാണ് അനാര്‍ക്കലി കൗറിനെ. ഒരു മലയാളം മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അവര്‍ തന്റെ രാജ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചത്. ഭീകരവാദഗ്രൂപ്പുകള്‍ നിരവധിയുള്ള അഫ്ഗാനില്‍ ഏത് നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നും അനാര്‍ക്കലി പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യം ഒരു കാലത്തും താലിബാന്‍ അഫ്ഗാനില്‍ അനുവദിക്കില്ലെന്നും ലോകരാജ്യങ്ങളഉടെ ഇടപെടലിലല്ലെങ്കില്‍ ലോകത്തിന് മുഴുവന്‍ അഫ്ഗാനിലെ ഭീകരവാദം ഭീണണിയാകുമെന്നും അവര്‍ പറഞ്ഞു. 120 സിഖ് സമുദായംഗങ്ങള്‍ ഇന്ത്യയിലേയ്ക്ക് വരുന്നത് അഫ്ഗാന്‍ തടഞ്ഞതായും തന്നെയടക്കം ഇന്ത്യയിലെത്തിച്ച കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു.
ജോബിന്‍സ്
em