തിരുപുറം പഞ്ചായത്തിലെ പുറുത്തിവിള ഒരു മേജര്‍ ജംഗ്ഷനായി അലയ്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബൈപ്പാസ് നിര്‍മ്മിക്കുന്ന എല്‍ ആന്റി കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കി വെറും സിഗ്നല്‍ ജംഗ്ഷനാക്കി മാറ്റാനാണ് സര്‍ക്കാറും പഞ്ചായത്തും ശ്രമിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ബൈപ്പാസ് റോഡില്‍ നടത്തുന്ന അനിശ്ചിത റിലേ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തമ്പാനൂര്‍ രവി.
തിരുപുറം മണ്ഡലം പ്രസിഡന്റ് തിരുപുറം രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍.എ ആര്‍.സെല്‍വരാജ് മുഖ്യപ്രഭാഷണം നടത്തി. വെണ്‍ പകല്‍ അവനീന്ദ്രകുമാര്‍ , കെ.സി. തങ്കരാജ്, മണി സാര്‍ , ജോസ് ഫ്രാങ്ക്‌ലിന്‍, എം.ആര്‍. സൈമണ്‍ , ആര്‍.ശിവകുമാര്‍ , സി.കെ. വത്സലകുമാര്‍ , വിനോദ് കോട്ടുകാല്‍ , എന്‍. ശൈലേന്ദ്രകുമാര്‍ , ബാലമുരളി ,ആര്‍.ഒ. അരുണ്‍ , ഷിജു , മേഴ്‌സിരവി , അനിഷാ സന്തോഷ് . ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ , ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.