ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്ത് ഭവനരഹിതരായവര്‍ റോഡരികിലും പാലങ്ങള്‍ക്കടിയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം ടെക്‌സസ് സംസ്ഥാനത്ത് സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്നു . നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് സിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
ഈ നിയമം ചോദ്യം ചെയ്ത് ഭവനരഹിതര്‍ തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട് . പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തടസ്സമുണ്ടെന്നും, ഈ വിഷയം എങ്ങനെ പരിഹരിക്കണമെന്ന് പരിശോധിച്ച് വരികയാണെന്നും ‘സേവ് ഓസ്റ്റിന്‍ നൗ’ സംഘടനാ കോ.ഫൗണ്ടര്‍ മാറ്റ് മക്കോവയ്ക്ക് പറഞ്ഞു . എന്നാല്‍ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സിറ്റി അധികൃതര്‍ വെളിപ്പെടുത്തി യു.എസ് ഹൈവേ 183 യുടെ അണ്ടര്‍ പാസ്സിലും പാലങ്ങള്‍ക്കടിയിലും കഴിയുന്നവര്‍ക്ക് പെട്ടെന്ന് താമസ സൗകര്യം നല്കുന്നതിനുള്ള അടിയന്തിര നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു .