സര്‍ക്കാരുകള്‍ അയ്യനവര്‍ സമുദായത്തെ അവഗണിക്കുന്നു : തമ്പാനൂര്‍ രവി

Spread the love

thampanoor ravi | ആന്റണിയുടേയും തരൂരിന്റേയും റോഡ് ഷോ തടഞ്ഞ സംഭവം ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് തമ്പാനൂർ രവി; പിന്നിൽ സർക്കാരിന്റെ ഉന്നത ...

നെയ്യാറ്റിന്‍കര – കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും അയ്യനവര്‍ വിഭാഗത്തോട് വിവേചനം കാട്ടുകയാണെന്ന് മുന്‍ എം.എല്‍.എ. തമ്പാനൂര്‍ രവി.അയ്യനവര്‍ സമുദായ സ്ഥാപകാചാര്യന്‍ ജോണ്‍ യേശുദാസിന്റെ 145-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുംമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുംമ്പഴുതൂര്‍ ജംഗ്ഷനില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു തമ്പാനൂര്‍ രവി.

അയ്യനവര്‍ ജനതയ്ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുകയും പോരാടുകയും അയ്യനവര്‍ സമുദായത്തെ തിരുവിതാകൂറില്‍ അംഗീകരിപ്പിക്കുന്നതിനും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രവര്‍ത്തിച്ച മഹത വ്യക്തിത്വമായിരുന്നു ജോണ്‍ യേശുദാസ്. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായും അയ്യനവര്‍ സമുദായത്തിനും അദ്ദേഹം നല്‍കിയ സംഭവാനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ. അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി , വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ , ജോസ് ഫ്രാങ്ക്‌ലിന്‍, മാരായമുട്ടം സുരേഷ്, എന്‍. ശൈലേന്ദ്രകുമാര്‍ , ആര്‍ അജയകുമാര്‍ , വിനോദ് സെന്‍ , രവീന്ദ്രന്‍ , കവളാകുളം സന്തോഷ് , ആര്‍.ഒ. അരുണ്‍ , എം.സി. സെല്‍വരാജ് പെരുംമ്പഴുതൂര്‍ ഗോപന്‍, സജു , സാം, അജിത, വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *