മത്സ്യബന്ധന വള്ളം അപകടം: അടിയന്തര ധനസഹായം കൈമാറി

post

ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാരിന്റെ അടിയന്തര ആശ്വാസ ധനസഹായം കൈമാറി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മരണമടഞ്ഞ പുത്തന്‍കോട്ടയില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ദത്ത്, നെടിയത്ത് തങ്കപ്പന്‍ എന്നിവരുടെ വീടുകളില്‍ എത്തിയ മന്ത്രി  കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അടിയന്തര ആശ്വാസ ധനസഹായം കൈമാറി. മരിച്ച

പാനോലില്‍ ശ്രീകുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം തഹസില്‍ദാര്‍ കൈമാറും.

അപകടത്തില്‍ പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തി മന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കുള്ള അടിയന്തര ആശ്വാസ ധനസഹായം ഉടന്‍ നല്‍കും. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് പതിനായിരം രൂപയും പര്യക്കേറ്റവര്‍ക്ക് അയ്യായിരം രൂപയുമാണ് അടിയന്തര സഹായമായി നല്‍കുന്നത്. അപകടം അറിഞ്ഞത് മുതല്‍ സര്‍ക്കാര്‍ വളരെ കാര്യക്ഷമതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രിസഭയില്‍ ആലോചിച്ചു മറ്റ് സഹായങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.യു. പ്രതിഭ എം.എല്‍.എ., ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍, നഗരസഭാധ്യക്ഷ പി. ശശികല, വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ. ശോഭ എന്നിവര്‍ ആശുപത്രിയില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *