കൊച്ചിക്കാരായ അച്ഛനും മകളും സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂ-ഗാ!

Spread the love

മൈക്രോ വീഡിയോ ആപ്പുമായി കൊച്ചിക്കാരായ അച്ഛനും മകളും
മലയാളികള്‍ നിര്‍മ്മിക്കുന്ന ആദ്യ സമൂഹ മാധ്യമമായി മൈക്രോ വീഡിയോ പ്ലാറ്റ്‌ഫോം നൂ-ഗാ!

കൊച്ചി: മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി നൂ-ഗാ! എന്ന സമൂഹ മാധ്യമം വികസിപ്പിച്ചെടുത്ത് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകളും നിഫ്റ്റിയിലെ വിദ്യാര്‍ഥിനിയുമായ നക്ഷത്രയും. പ്രസക്തമുള്ള ഏതു വിഷയവും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നൂ-ഗാ! ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നിവാസികളായ അച്ഛന്റെയും മകളുടെയും ദീര്‍ഘ നാളത്തെ പരിശ്രമത്തിന്റെ ഫലമാണ് നൂ-ഗാ!.
‘ഉപകര്‍ത്താക്കള്‍ക്ക് നിര്‍ഭയത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്

എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.’ നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ പറഞ്ഞു. ‘പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാല്‍ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നൂ-ഗാ! അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറില്‍ നിന്നോ നൂ-ഗാ!, ഉപകര്‍ത്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്ഥതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ രീതിയില്‍ തടയിടാന്‍ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noogah.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Kochiite father-daughter duo comes up with micro video platform

Noo-Gah!! is the first ever social media platform designed and owned by Malayalis

Kochi: noo-gah! becomes the first ever social media platform which has been planned, designed & executed entirely by Malayalis. Kochiite Sanjai Velayudhan and his daughter Nakshatra Sanjai have developed a new platform where users can share their opinions & views on relevant topics in a two-minute micro-video format. noo-gah! is the outcome of almost 15 months of hard work by the father-daughter duo currently residing in Bangalore.

‘We want noo-gah to be the platform where people can come and speak their minds freely and fearlessly. noo-gah! is now available in India and the Middle East but will soon expand to Asia-Pacific region followed by Europe & the United States.’ said the ambitious founder of noo-gah!, Sanjai. Co-founder and a student at NIFT, Nakshatra believes that the platform would be able to facilitate sustainable change. “noo-gah is here to amplify the voice of the young. It tries to break the anonymity which kills legitimacy. The important thing is to keep moving. The inflection point is when one applies new learning to new ideas” she said. The founders foresee a huge scope for the platform as it has a distinct appeal. Frivolous videos in the guise of entertainment that are uploaded on TikTok clones will be removed from noo-gah! as it strives to be a podium of meaningful interactions.

The app can be downloaded from Playstore or Appstore. After sign-up, users can choose the language and topics they prefer. Users would also be able to comment on other user’s content in text or video format. noo-gah! is also the first fully gamified social media platform. This means that based on popularity of content, users can earn GEMs and climb up five tiers to become influencers in their own right.

To know more about noo-gah!- www.noo-gah.com

 

റിപ്പോർട്ട് :  Reshmi Kartha

Author

Leave a Reply

Your email address will not be published. Required fields are marked *